HOME » NEWS » Corona » PNEUMONIA WHITE PATCHES ON LUNGS DOCTORS SAYS ABOUT CHANGING SYMPTOMS OF COVID 19 GH AS

കൊറോണയുടെ പുതിയ ലക്ഷണങ്ങൾ; രോഗികൾക്ക് ന്യുമോണിയയും ശ്വാസകോശത്തിൽ വെളുത്ത പാടുകളും

നേരത്തേ രോഗനിർണയം നടത്തിയില്ലെങ്കിൽ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് വെല്ലുവിളിയായി തീരുമെന്നും ഡോക്ടർമാർ.

News18 Malayalam | news18-malayalam
Updated: February 27, 2021, 1:25 PM IST
കൊറോണയുടെ പുതിയ ലക്ഷണങ്ങൾ; രോഗികൾക്ക് ന്യുമോണിയയും ശ്വാസകോശത്തിൽ വെളുത്ത പാടുകളും
പ്രതീകാത്മക ചിത്രം
  • Share this:
മുംബൈ:  നഗരത്തിൽ കോവിഡ് കേസുകള്‍ വീണ്ടും വർധിച്ചതോടെ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരം നൽകി ഡോക്ടര്‍മാർ. കോവിഡ് രോഗികളിൽ കൂടുതൽ പേരും ന്യുമോണിയയുമായാണ് ആശുപത്രിയിൽ എത്തുന്നത്. ഇവരുടെ എക്സ്-റേകൾ പരിശോധിക്കുമ്പോൾ ശ്വാസകോശത്തിൽ വെളുത്ത പാടുകൾ കാണുന്നതായാണ്  ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെ പ്രധാന കാരണം ചികിത്സയുടെ കാലതാമസമാണെന്നും ഇവർ പറയുന്നു. വൈറസുകളിൽ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രോഗികളുടെ റിപ്പോർട്ടുകളിലെ പുതിയ ലക്ഷണങ്ങളുടെ കാരണമിതാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായമെന്നും ഫ്രീപ്രസ്  ജേര്‍ണൽ റിപ്പോർട്ടിൽ പറയുന്നു.

Also Read-കർഫ്യു, യാത്രാ നിയന്ത്രണങ്ങൾ, കര്‍ശന പരിശോധന; കോവിഡ് പ്രതിരോധം കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങള്‍

കോവിഡ് -19 മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്. എന്നാൽ കൊറോണ വൈറസ് ശ്വാസകോശ തകരാറിനും പിന്നീട് ചില കേസുകളിൽ മാത്രം മരണത്തിനും കാരണമാകുന്നതായും ചില റിപ്പോർട്ടുകളുണ്ട്. കൊവിഡ് -19 ബാധിച്ച ശ്വാസകോശത്തെ മിക്ക ഡോക്ടർമാരും ‘ഗ്രൗണ്ട് ഗ്ലാസ് രൂപം’ എന്നാണ് വിശേഷിപ്പിക്കുന്നത്. എച്ച് 1 എൻ 1 വൈറസിനെ അപേക്ഷിച്ച് കൊവിഡ് -19 ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സിടി സ്കാനുകൾ കൂടുതൽ വ്യക്തത നൽകും.

Also Read-Explained: കോവിഡ് വന്ന് ഭേദമായവരും വാക്സിൻ സ്വീകരിക്കേണ്ടതുണ്ടോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് -19 രോഗികളുടെ എക്സ്-റേകളിൽ അസാധാരണതകൾ കണ്ടെത്തിയതായി കോഹിനൂർ ആശുപത്രിയിലെ ചെസ്റ്റ് ഫിസീഷ്യൻ ഡോ. രാജരതൻ സദവർട്ടെ പറഞ്ഞു. കൊറോണയുടെ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾ കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ ഉടൻ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിതമായി തുടരാൻ ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഡോക്ടർ പറയുന്നു. നേരത്തേ രോഗനിർണയം നടത്തിയില്ലെങ്കിൽ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് ഡോക്ടർമാർക്ക് വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read-വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം: ആരോഗ്യമന്ത്രി കെ കെ ശൈലജ

രോഗികളുടെ റിപ്പോർട്ടുകളിൽ അസാധാരണത്വം കാണുന്നുണ്ടെന്നും നേരത്തെ കൊറോണ രോഗികൾക്ക് 6 മുതൽ 7 ദിവസത്തിനുള്ളിൽ ന്യുമോണിയ വരാമെങ്കിൽ ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ ന്യുമോണിയ പിടിപെടുന്നതായി പകർച്ചവ്യാധി വിദഗ്ധനും സംസ്ഥാനത്തെ കൊവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ഓം ശ്രീവാസ്തവയും പറയുന്നു.

ന്യുമോണിയ ബാധിക്കുന്ന പ്രായം കുറഞ്ഞ രോഗികളുടെ എണ്ണത്തിൽ മഹാമാരിയുടെ ആദ്യ ഘട്ടത്തേക്കാൾ വർധനവുണ്ടായതായി നാനാവതി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. നമിഷ് കാമത്ത് പറയുന്നു. ന്യുമോണിയ ബാധിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. അതായത് ഏകദേശം 4-5 ശതമാനം പേർക്ക് മാത്രമാണ് ന്യുമോണിയ ബാധിക്കുന്നത്. എന്നാൽ രോഗികൾ ചികിത്സ വൈകിപ്പിക്കുന്നത് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കും. രോഗം ബാധിച്ച് 7-16 ദിവസങ്ങൾക്കിടയിൽ, അതായത് കൊവിഡിന്റെ കാഠിന്യം കൂടുന്ന കാലയളവിനു മുമ്പായി രോഗികൾ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മുംബൈ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 67.57% ആയി ഉയർന്നു. അതേ കാലയളവിൽ മഹാരാഷ്ട്രയിൽ മൊത്തത്തിൽ രോഗികളുടെ എണ്ണം 81 ശതമാനം വർദ്ധിച്ചു.
Published by: Asha Sulfiker
First published: February 27, 2021, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories