ക്ലൈമാക്സ് ട്വിസ്റ്റ് : പഴംവാങ്ങാൻ പോയ യുവാവും കസ്റ്റഡിയിലെടുത്ത സിഐയും കാര്യം വിശദീകരിക്കുന്നു

Covid 19 | ഒരു കാരണവുമില്ലാതെയാണ് താൻ കാറുമായി റോഡിലിറങ്ങിയതെന്ന് ഈ വീഡിയോയിൽ അനന്തപദ്മനാഭൻ പറയുന്നു.

News18 Malayalam | news18-malayalam
Updated: March 27, 2020, 11:40 PM IST
ക്ലൈമാക്സ് ട്വിസ്റ്റ് : പഴംവാങ്ങാൻ പോയ യുവാവും കസ്റ്റഡിയിലെടുത്ത സിഐയും കാര്യം വിശദീകരിക്കുന്നു
police-ananthu
  • Share this:
കഴിഞ്ഞ ദിവസം പഴം വാങ്ങാൻ ഇറങ്ങിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. അനന്തപദ്മനാഭൻ എന്ന ആ യുവാവും, അയാളെ കസ്റ്റഡിയിലെടുത്ത പാരിപ്പള്ളി സി.ഐ രാജേഷും ചേർന്നുള്ള വീഡിയോയാണ് ഇന്ന് ചർച്ചയാകുന്നത്.

ഒരു കാരണവുമില്ലാതെയാണ് താൻ കാറുമായി റോഡിലിറങ്ങിയതെന്ന് ഈ വീഡിയോയിൽ അനന്തപദ്മനാഭൻ പറയുന്നു. എല്ലാവരും സർക്കാരിന്‍റെ പൊലീസിന്‍റെയും നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും അനന്തപദ്മനാഭൻ നിർദേശിക്കുന്നു.

കൃത്യമായ കാരണമില്ലാതെയാണ് അനന്തപദ്മനാഭൻ കാറുമായി പുറത്തിറങ്ങിയതെന്നും, അതിനെതിരെ നടപടി സ്വീകരിച്ചതായും സി.ഐ രാജേഷ് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് ഇന്ന് അനന്തുവിനൊപ്പം വീഡിയോയിൽ വന്നതെന്നും സി.ഐ വ്യക്തമാക്കുന്നു. കൊറോണയെ തടയുന്നതിനുവേണ്ടി ഈ ലോക്ക് ഡൌൺ കാലയളവിൽ യുവാക്കളും മറ്റും വീട്ടിൽത്തന്നെ കഴിയണമെന്നും സി.ഐ ആവശ്യപ്പെടുന്നുണ്ട്.
You may also like:കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
കഴിഞ്ഞ ദിവസം കാർ തടഞ്ഞുനിർത്തുമ്പോൾ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്നായിരുന്നു അനന്തപദ്മനാഭൻ പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് അനന്തനെതിരെ പൊലീസ് നടപടിയെടുത്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.
First published: March 27, 2020, 11:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading