'വാടാ മോനെ കഴിച്ചിട്ടു പോ' കൊറോണാ കാലത്ത് തെരുവ് നായ്ക്കൾക്കും കരുതലുമായി പോലീസ്
വഴിയിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾക്കും കുരങ്ങുകൾക്കും ഭക്ഷണം നൽകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു
News18 Malayalam
Updated: March 28, 2020, 8:30 PM IST

ഭക്ഷണവുമായി പോലീസ്
- News18 Malayalam
- Last Updated: March 28, 2020, 8:30 PM IST
കൊച്ചി: ആരുടെയും അരുമ അല്ലാത്തവർ. ഏത് ഇനമെന്നും അറിയില്ല. ഇത്രകാലം ഭക്ഷണത്തിന് വലിയമുട്ടില്ലായിരുന്നു, ഇടയ്ക്ക് കല്ലുകൊണ്ട് ഓരോ ഏറു കിട്ടുമെങ്കിലും. ലോക് ഡൗൺ ആയതോടെ ഏറു നിന്നു. ഒപ്പം ചോറും. കല്ലേറില്ലെങ്കിലും ഭക്ഷണം കിട്ടാതെ വയ്യല്ലോ. അപ്പോഴാണ് സാക്ഷാൽ മുഖ്യമന്ത്രിയുടെ കരുതൽ. ഇപ്പോൾ ഭക്ഷണവുമായി കാക്കി യൂണിഫോമിട്ട പൊലീസു തന്നെയെത്തും. തെരുവ് നായ്ക്കളുടെ കാര്യമാണ് പറയുന്നത്.
പിടിപ്പതു പണിയുണ്ടേലും അവിടെയും കരുതലായി നമ്മുടെ പൊലീസുണ്ട്. എറണാകുളം കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഘുവാണ് തെരുവുനായ്ക്കൾക്ക് ഭക്ഷണം നല്കാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്സ്റ്റാൻഡ്, മണപ്പാട്ടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി രഘുവെത്തി. എന്നാൽ ചില നായ്ക്കൾ വിശ്വാസമാകാത്ത പോലെ ആദ്യം മാറി നിന്നു. കാരണം ഇത്രയും സനേഹത്തോടെ ആരും ഇതുവരെ ഒന്നും വെച്ചു നീട്ടിയിട്ടില്ലല്ലോ. പ്രത്യേകിച്ചു പൊലീസുകാർ . എന്നാൽ കൊറോണക്കാലത്തെ പൊലീസിനെ വിശ്വസിക്കാമെന്ന് മനസ്സിലാക്കിയവർക്ക് കാര്യങ്ങൾ കുശാലായി. കോവിഡ് ലോക്ക്ഡൗൺ കാലത്തും വഴിയിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾക്കും കുരങ്ങുകൾക്കും ഭക്ഷണം നൽകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൻ്റെ ഭാഗമായാണ് കൊച്ചിയിൽ പലയിടത്തും നായ്ക്കൾക്ക് ഭക്ഷണവുമായി പൊലീസ് എത്തിയത്.
പിടിപ്പതു പണിയുണ്ടേലും അവിടെയും കരുതലായി നമ്മുടെ പൊലീസുണ്ട്. എറണാകുളം കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഘുവാണ് തെരുവുനായ്ക്കൾക്ക് ഭക്ഷണം നല്കാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്സ്റ്റാൻഡ്, മണപ്പാട്ടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി രഘുവെത്തി. എന്നാൽ ചില നായ്ക്കൾ വിശ്വാസമാകാത്ത പോലെ ആദ്യം മാറി നിന്നു. കാരണം ഇത്രയും സനേഹത്തോടെ ആരും ഇതുവരെ ഒന്നും വെച്ചു നീട്ടിയിട്ടില്ലല്ലോ. പ്രത്യേകിച്ചു പൊലീസുകാർ . എന്നാൽ കൊറോണക്കാലത്തെ പൊലീസിനെ വിശ്വസിക്കാമെന്ന് മനസ്സിലാക്കിയവർക്ക് കാര്യങ്ങൾ കുശാലായി.