ക്വാറന്‍റീൻ ലംഘനം: പിറകെയുണ്ട് പോലീസ്; പണികിട്ടും!

Covid 19 | കൂടുതൽ പേർ നിരീക്ഷണത്തിലുള്ള കൊച്ചിയിൽ  പൊലീസുകാര്‍ വീടുകളില്‍ നേരിട്ടെത്തുന്നതിനു പുറമെ  ആപ്പുകളുടെയും ഹെലിക്യാമറകളുടെ സഹായത്തോടെയും  നിരീക്ഷണം തുടങ്ങി. 

News18 Malayalam | news18-malayalam
Updated: May 24, 2020, 8:03 AM IST
ക്വാറന്‍റീൻ ലംഘനം: പിറകെയുണ്ട് പോലീസ്; പണികിട്ടും!
kochi police quarantine
  • Share this:
കൊച്ചി: കോവിഡ് 19 നുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളവർക്കു മേൽ പോലീസ് പിടിമുറുക്കുന്നു. പുറത്തിറങ്ങി കറങ്ങി നടക്കുന്നവർക്കെതിരെ  ഉടൻ  നടപടികൾ ഉണ്ടാകും. സംസ്ഥാനത്ത്  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വ്യാപകമായി നിയമം ലംഘിക്കുന്നതായി പരാതിയുയര്‍ന്നതോടെ പൊലീസ് നിരീക്ഷണ സംവിധാനം ശക്തമാക്കി. കൂടുതൽ പേർ നിരീക്ഷണത്തിലുള്ള കൊച്ചിയിൽ  പൊലീസുകാര്‍ വീടുകളില്‍ നേരിട്ടെത്തുന്നതിനു പുറമെ  ആപ്പുകളുടെയും ഹെലിക്യാമറകളുടെ സഹായത്തോടെയും  നിരീക്ഷണം തുടങ്ങി.

ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് കൊച്ചി സിറ്റിയില്‍ മാത്രം വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. നിയമ ലംഘനം വ്യാപകമായതോടെ ഇത് തടയാന്‍ പ്രത്യേക പദ്ധതിയൊരുക്കിയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. നിരീക്ഷണകാലയളവ് കഴിയുന്നത് വരെ എല്ലാദിവസവും മൂന്ന് തവണ രണ്ട് പൊലീസുകാരടങ്ങുന്ന സംഘം ഇവരെ വീടുകളില്‍ സന്ദര്‍ശിക്കും.

കോവിഡ് സുരക്ഷ ആപ്പിനൊപ്പം കൊച്ചി സിറ്റി പൊലീസ് രൂപകല്‍പ്പന ചെയ്ത സ്വരക്ഷ ആപ്പും ഇവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കും. രണ്ട് പേരടങ്ങുന്ന പൊലീസ് സംഘം ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും ഓരോ സംഘവും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍കഴിയുന്ന  ഇരുപത് വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുകയും പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ചെയ്യും. ക്വാറന്‍റീൻ  നിയമം ലംഘിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങിയ 18 പേരെ കഴിഞ്ഞ ദിവസം സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
First published: May 24, 2020, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading