• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • പ്രതിരോധ സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്ക് അടച്ചു

പ്രതിരോധ സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്ക് അടച്ചു

Defence Secretary Tests Positive for Covid 19 | കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍

പ്രതിരോധ സെക്രട്ടറി അജയ് കുമാർ

പ്രതിരോധ സെക്രട്ടറി അജയ് കുമാർ

  • Share this:
    ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി അജയ്‌ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച കോവിഡ് പരിശോധന ഫലം ലഭിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. അജയ്‌ കുമാറുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസ് ഉൾപ്പെടുന്ന സൗത്ത് ബ്ലോക്ക് അടച്ചു.

    കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. വീട്ടില്‍ ക്വറന്റീനില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ്‌ സൂചന. കേന്ദ്ര പ്രതിരോധമന്ത്രിക്ക് പുറമേ സൈനിക മേധാവി, നാവികസേന മേധാവിയുടേയും ഓഫീസുകള്‍ ഇതേ ബ്ലോക്കിലാണ്.

    TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]

    ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.



    Published by:Rajesh V
    First published: