കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ ഇനി പണം നൽകണം; ഉത്തരവിറങ്ങി

എപിഎൽ വിഭാഗത്തിന് ചികിത്സയ്ക്ക് പണം ഈടാക്കാൻ ഉത്തരവായി. വാർഡിൽ 750 രൂപയും, വെന്റിലേറ്റർ 2000 രൂപയുമാണ്  സർക്കാർ ആശുപത്രിയിലെ ചികിത്സ നിരക്ക്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്.

എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.

കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റർ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സ നിരക്ക്.

Also Read- പൊതുജനങ്ങൾക്ക് നൽകുന്ന കത്തുകളിൽ  അധികാരപ്രയോഗമുള്ള പദങ്ങൾ ഒഴിവാക്കണമെന്ന് ഭരണപരിഷ്ക്കാര വകുപ്പ്

മ്യൂക്കർമൈക്കോസിസ്, അഥവാ ബ്ലാക്ക് ഫംഗസ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകൾ തുടങ്ങി ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രീയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. സ്വകാര്യ ആശുപത്രിയിലെയും കോവിഡാനന്തര ചികിത്സ നിരക്ക് ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ വാർഡുകളിൽ ഒരു ദിവസം ഈടാക്കാവുന്നത്.

ഐസിയു 7800 മുതൽ 8580 രൂപ വരെ ആശുപത്രികൾക്ക് ഒരു ദിവസം ഈടാക്കാം. വെന്റിലേറ്റർ 13,800 രൂപ മുതൽ 15,180 രൂപവരെയാണ് ഒരു ദിവസം ഈടാക്കാവുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകൾ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

ടിപിആർ 15ന് മുകളിൽ

കേരളത്തില്‍ ചൊവ്വാഴ്ച 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളിളെ കണക്ക്. 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.

Also Read- മൂന്നു മാസത്തിനുള്ളില്‍ 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കും; മന്ത്രി വീണാ ജോർജ്

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂര്‍ 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂര്‍ 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസര്‍ഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Published by:Rajesh V
First published:
)}