ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും വാക്സിന് കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന് നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബല്‍റാം ഭാര്‍ഗവ അറിയിച്ചു.\
Also Read-കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്ജ്എന്നാല് വളരെ ചെറിയ കുട്ടികള്‍ക്ക് വാക്സിന് നല്‍കണമെന്നോ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാകസിന് നല്കാന് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് കണക്കില്‍ ആശ്വാസ ദിനങ്ങള്‍. പ്രതിദിന കണക്കുകളില്‍ രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്ധനവുണ്ടായിരിക്കുന്നതാണ് ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ പുതിയതായി 51,667 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 64,527 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഇതുവരെ 3,01,34,445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,91,28,267 പേര് രോഗമുക്തായിട്ടുണ്ട്. നിലവില്‍ 6,12,868 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. നിലവില്‍ 96.66% ആണ് രോഗമുക്തി നിരക്ക്.
Also Read-രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യംആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 1329 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് ആയിരത്തി അഞ്ഞൂറില്‍ താഴെ മരണങ്ങള് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 3,93,310 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9844 കേസുകളുമായി മഹാരാഷ്ട്രയും ആറായിരത്തിലധികം കേസുകളുമായി തമിഴ്നാടാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. അതേസമയം പ്രതിദിന മരണക്കണക്കില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 556 മരണങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Also read: ഡെൽറ്റ പ്ലസ് വകഭേദം പാലക്കാടും; പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടുംവാക്സിനേഷന് നടപടികളും രാജ്യത്തില്‍ സജീവമായി നടക്കുന്നുണ്ട്. ഇതിനിടെ കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള അറിയിച്ചിട്ടുണ്ട്. യുഎസ്എ-ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് വാര്‍ഷിക ഉച്ചക്കോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ഇക്കാര്യം വ്യക്താമക്കിയത്. '' കോവിഡ് മൂലം ഇന്ത്യ കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്സിന് നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും. നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്'' എന്നായിരുന്നു വാക്കുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.