COVID 19| 'ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ആശുപത്രികളുടെ ഒ പിയും നിർത്തിവെക്കണം'
സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാക്കുകയാണ്. അടിയന്തര സാഹചര്യമൊഴികെ സ്വകാര്യ ആശുപത്രികളിലും ഒ പികൾ പ്രവർത്തിക്കരുത്

News18 Malayalam
- News18 Malayalam
- Last Updated: March 24, 2020, 6:32 AM IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ആശുപത്രികളുടെ ഒ പിയും നിർത്തിവയ്ക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നിർദ്ദേശം. അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവയ്ക്കണം. സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാക്കുകയാണ്. അടിയന്തര സാഹചര്യമൊഴികെ സ്വകാര്യ ആശുപത്രികളിലും ഒ പികൾ പ്രവർത്തിക്കരുത്. അത്യാഹിത വിഭാഗം വഴി രോഗികളെ പരിശോധിക്കണം.
കോവിഡ് ലക്ഷണങ്ങൾ ഉള്ള രോഗി എത്തിയാൽ സർക്കാരിൽ റിപ്പോർട്ട് ചെയ്യണം. അടിയന്തര ശസ്ത്രക്രിയകൾ മാത്രമെ നടത്താവു. വീട്ടിലെ സ്വകാര്യ കണ്‍സൾട്ടേഷനും നിർത്തും. പകരം മൊബൈൽ വഴി രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറണം. ഡോക്ടർമാർക്കുള്ള മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]
ആശുപത്രി പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണം. സന്ദർശകരെ ഒഴിവാക്കണം. 18 വയസിന് താഴയുള്ളവരെയും, 65 വയസിന് മുകളിലുള്ളവരുടെയും ആശുപത്രി സന്ദർശനം ഒരു കാരണവശാലും അനുവദിക്കരുത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കണം. എല്ലാ ആശുപത്രി ജീവനക്കാർക്കും സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി നൽകണമെന്നും ഐഎംഎ പ്രതിനിധികൾ ആവശ്യപ്പെട്ടു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
കോവിഡ് ലക്ഷണങ്ങൾ ഉള്ള രോഗി എത്തിയാൽ സർക്കാരിൽ റിപ്പോർട്ട് ചെയ്യണം. അടിയന്തര ശസ്ത്രക്രിയകൾ മാത്രമെ നടത്താവു. വീട്ടിലെ സ്വകാര്യ കണ്‍സൾട്ടേഷനും നിർത്തും. പകരം മൊബൈൽ വഴി രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറണം. ഡോക്ടർമാർക്കുള്ള മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.