നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ക്ലാസ് മുറികൾ പരിചരണ കേന്ദ്രങ്ങളായി; കോവിഡ് പോരാട്ടത്തിൽ പങ്കാളിയായി ഡൽഹിയിലെ സ്കൂളുകൾ

  ക്ലാസ് മുറികൾ പരിചരണ കേന്ദ്രങ്ങളായി; കോവിഡ് പോരാട്ടത്തിൽ പങ്കാളിയായി ഡൽഹിയിലെ സ്കൂളുകൾ

  പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത മുറികൾ, വെള്ളം, മുഴുവൻ സമയ സെക്യൂരിറ്റി സേവനം, ആംബുലൻസ്, ഡ്രൈവർ എന്നിങ്ങനെയുള്ള സേവനങ്ങളും സ്കൂൾ നൽകിയിട്ടുണ്ട്.

   (Credit: ANI/Twitter)

  (Credit: ANI/Twitter)

  • Share this:
   ന്യൂഡൽഹി:  ക്ലാസ് മുറികൾ കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കി മാറ്റി രാജ്യതലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ . കോവിഡ് കെയർ പ്രവർത്തനങ്ങൾ നടത്തുന്ന സേവാ ഭാരതി എന്ന എൻ‌ജി‌ഒയുടെ സഹായത്തോടെയാണ് ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ജിഡി ഗോയങ്ക സ്കൂൾ ജൂനിയർ വിഭാഗത്തിന്റെ ക്ലാസ് മുറികൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത മുറികൾ, വെള്ളം, മുഴുവൻ സമയ സെക്യൂരിറ്റി സേവനം, ആംബുലൻസ്, ഡ്രൈവർ എന്നിങ്ങനെയുള്ള സേവനങ്ങളും സ്കൂൾ നൽകിയിട്ടുണ്ട്.

   കോവിഡ് മുൻ‌നിര തൊഴിലാളികൾക്കും കോവിഡ് ബാധിച്ച ഇവരുടെ കുടുംബങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജിഡി ഗോയങ്ക ഗ്രൂപ്പ് എംഡി നിപുൻ ഗോയങ്ക വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ കിടക്കകൾക്ക് അരികിലും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മുൻ‌നിര തൊഴിലാളികൾക്കും ചെറിയ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന അവരുടെ കുടുംബങ്ങൾക്കും കൂടുതൽ മുൻഗണന നൽകുമെന്നും ഗോയങ്ക കൂട്ടിച്ചേർത്തു.

   Also Read-Covid 19 | പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ

   "കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്ന മുൻ‌നിര തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഈ മഹാമാരിയെതിരെ പോരാടുന്ന മുൻനിര തൊഴിലാളികൾ 24 × 7 ആണ് ജോലി ചെയ്യുന്നത്. സ്വന്തം ജീവനും കുടുംബാംഗങ്ങളെയും വലിയ അപകടത്തിലാക്കിയാണ് അവർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത്” ഗോയങ്ക എഎൻഐയോട് പറഞ്ഞു. ആവശ്യമെങ്കിൽ സ്കൂളിൽ രോഗികൾക്ക് കൂടുതൽ മുറികൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

   ക്ലാസ് മുറികളെ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്ന ആദ്യത്തെ സ്കൂളല്ല ജിഡി ഗോയങ്ക. നേരത്തെ, ദ്വാരകയിലെ മൌണ്ട് കാർമൽ സ്കൂൾ 100 ഓക്സിജൻ കിടക്കകൾ നൽകി കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റിയിരുന്നു. കോവിഡിനോട് പോരാടി മരണമടഞ്ഞ പിതാവ് വി.കെ വില്യംസിന്റെ ഓർമ്മയ്ക്കായാണ് മൌണ്ട് കാർമൽ സ്കൂളുകളുടെ ഡീൻ മൈക്കൽ വില്യംസ് തന്റെ സ്കൂളിനെ കോവിഡ് കെയർ സെന്ററാക്കി മാറ്റിയത് . ഡൽഹിയിൽ രോഗം പടർന്നുപിടിച്ചതോടെ പൊതുവിദ്യാലയങ്ങളെ കോവിഡ് -19 രോഗികൾക്കുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.

   Also Read-കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു; ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ

   കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് മാർച്ച് മാസം 53 ശതമാനം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. മേയിൽ ഇത് 37 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 3.31 ലക്ഷം പേരാണ് മരിച്ചിരിക്കുന്നത്. 2.81 കോടി ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മേയ് ഒന്നിന് ശേഷം 94.12 കോവിഡ് കേസുകളും 1.23 ലക്ഷം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മേയ് പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകൾ കുറയാൻ തുടങ്ങി. മേയ് 17 മുതൽ രാജ്യത്ത് പ്രതിദിന കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയാണ്. മേയ് 28 മുതൽ പ്രതിദിന കേസുകൾ രണ്ടു ലക്ഷത്തിൽ താഴെയായി കുറഞ്ഞു.
   Published by:Asha Sulfiker
   First published: