HOME » NEWS » Corona » PROHIBITION IN 55 PANCHAYATS IN MALAPPURAM THE BAN WILL CONTINUE UNTIL MAY 14

Covid 19 | മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; മെയ് 14 വരെ നിരോധനം തുടരും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണമാണ്. പൊലീസ് പരിശോധന കര്‍ശനമാക്കി

News18 Malayalam | news18-malayalam
Updated: May 1, 2021, 4:14 PM IST
Covid 19 | മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; മെയ് 14 വരെ നിരോധനം തുടരും
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 55 പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 14 വരെ നിരോധനം തുടരും. ശനിയാഴ്ച ആറു പഞ്ചായത്തുകളില്‍ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണമാണ്. പൊലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്.

Also Read-Covid 19 | 'കുറച്ച് ആഴ്ചകൾ ഇന്ത്യ പൂർണമായും അടച്ചിടണം': യു എസ് കോവിഡ് വിദഗ്ദ്ധൻ ഡോ. ആന്‍റണി ഫൗചി

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിയന്തര സര്‍വീസുകള്‍ മാത്രം നടത്തുക. വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

Also Read- Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടു

ഓക്സിജന്‍ ടെക്നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.

വാക്സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും.
Published by: Jayesh Krishnan
First published: May 1, 2021, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories