• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • കൂടുതൽ ഉറങ്ങിയാൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയുമോ? പുതിയ പഠനം

കൂടുതൽ ഉറങ്ങിയാൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയുമോ? പുതിയ പഠനം

ഉറക്കത്തിലുള്ള തടസവും അപര്യാപ്തമായ ഉറക്കവുമൊക്കെ വിവിധ വൈറസ്, ബാക്റ്റീരിയൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊറോണ വൈറസ് ബാധ അകറ്റിനിർത്താൻ ഇതിനകം നിരവധി വഴികൾ ആളുകൾ പ്രചരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഔഷധ ചായ മുതൽ മഞ്ഞളിട്ട പാൽ വരെ എത്രയോ ഹോം റെമഡികൾ ഇതിന്റെ ഭാഗമായി ആളുകൾ നിർദ്ദേശിക്കുന്നു. എന്നാൽ, പുതിയൊരു ഗവേഷണ ഫലം ഇതിനെക്കാളൊക്കെ രസകരമാണ്. കൃത്യമായ ഉറക്കം ലഭിച്ചാൽ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറയും എന്നാണ് ഈ പുതിയ പഠന ഫലം പറയുന്നത്.

  'ബി എം ജെ ന്യൂട്രീഷൻ പ്രിവൻഷൻ ആൻഡ് ഹെൽത്ത്' എന്ന ഓൺലൈൻ ജേർണലാണ് കൗതുകകരമായ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ 2020 ജൂലൈ 17 മുതൽ 2020 സെപ്റ്റംബർ 25 വരെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് എട്ട് ശാസ്ത്രജ്ഞർ അടങ്ങുന്ന ഗവേഷണ സംഘം നിർണായകമായ ചില നിഗമനങ്ങളിലേക്ക് എത്തിയത്.

  Also Read-യുഎസ് പാനൽ വിമർശനം; വാക്സിൻ ഫലപ്രാപ്തി 76 ശതമാനം ആയി പുനർനിർണയിച്ച് ആസ്ട്രാസെനെക്ക

  ഉറക്കമില്ലായ്‌മയോ ഉറക്കത്തിലുള്ള തടസമോ ഒക്കെ കൊറോണവൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അവരുടെ ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു. ശാരീരികമോ മാനസികമോ ആയ ക്ഷീണവും തളർച്ചയും മറ്റൊരു കാരണമാണ്. കൊറോണവൈറസ് ബാധ മാത്രമല്ല ഗുരുതരമായ മറ്റ് രോഗങ്ങൾ ഉണ്ടാകാനുംഈ അവസ്ഥകൾ കാരണമായേക്കാം. രോഗ ബാധിതരായാൽ സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കാനും ഇത് കാരണമാകാം. മാത്രമല്ല, രാത്രിയിൽ ഉറക്കത്തിന്റെഅളവ് കൂടുന്നതിനനുസരിച്ച് കോവിഡ് 19 ബാധിക്കാനുള്ളസാധ്യത കുറഞ്ഞു വരുന്നതായും ഈ ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.

  ഉറക്കത്തിലുള്ള തടസവും അപര്യാപ്തമായ ഉറക്കവുമൊക്കെ വിവിധ വൈറസ്, ബാക്റ്റീരിയൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കോവിഡ് 19-ന്റെ കാര്യത്തിലും ഇവ വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങൾ  ആണോയെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട് എന്ന് ഗവേഷകർ പറയുന്നു.  ഇവ രണ്ടും തമ്മിലുള്ള ബന്ധം കണ്ടെത്താനായി കോവിഡ് രോഗബാധിതരുമായി പല തവണ ഇടപഴകേണ്ടി വന്നിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കിടയിൽ ഒരു ഓൺലൈൻ സർവേ നടത്തുകയായിരുന്നു ഈ ഗവേഷണ സംഘം.  ഏതാണ്ട് 2,884 ആരോഗ്യ പ്രവർത്തകർ ഈ സർവേയിൽ പങ്കെടുത്തു. അവരിൽ 568 പേർക്ക് കോവിഡ് 19 രോഗബാധഉണ്ടായിരുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ച്അവരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചു. വളരെ നേരിയത് (ലക്ഷണങ്ങൾ ഇല്ല/ വളരെ നേരിയ ലക്ഷണങ്ങൾ), നേരിയത് (ചുമയോടു കൂടിയതോഅല്ലാത്തതോആയ പനി, ചികിത്സ ആവശ്യമില്ലാത്ത ലക്ഷണങ്ങൾ), മിതമായത് (പനി, ശ്വസന സംബന്ധമായ ലക്ഷണങ്ങൾ, ന്യുമോണിയ), ഗുരുതരം (ശ്വാസതടസം, ഓക്സിജന്റെ അളവ് കുറയുന്നത്), അതീവ ഗുരുതരം (തീവ്ര പരിചരണം ആവശ്യമുള്ള അവസ്ഥ) എന്നിങ്ങനെയാണ് രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ ക്യാറ്റഗറികൾ നിർണയിച്ചത്.

  ശരാശരി 6-7 മണിക്കൂർ ഉറക്കമാണ്ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്നത് എന്നാണ് സർവേയിലൂടെ മനസിലാക്കാൻ കഴിഞ്ഞത്. രാത്രിയിൽ അധികമായി ഓരോ മണിക്കൂർ ഉറങ്ങുമ്പോഴും രോഗബാധ ഉണ്ടാകാനുള്ള സാധ്യത 12% വീതം കുറയുന്നുണ്ട് എന്നാണ് രോഗ തീവ്രതയെ സ്വാധീനിക്കാവുന്ന നിരവധി ഘടകങ്ങൾ പരിശോധിച്ച ശേഷം ഗവേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞത്,
  Published by:Asha Sulfiker
  First published: