Covid 19 | ഐസൊലേറ്റ് ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐസൊലേറ്റ് ചെയ്യപ്പെടുന്നയാളെ എങ്ങനെ മാനസികമായി സജ്ജമാക്കാമെന്നതിനെക്കുറിച്ച് തിരുവനന്തപുരം എൻലൈറ്റ് സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്‍റിലെ സൈക്കോളജിസ്റ്റ് വാണിദേവി പി.ടി മൂന്നോട്ടുവെക്കുന്ന നിർദേശങ്ങൾ...

News18 Malayalam | news18-malayalam
Updated: March 19, 2020, 12:06 AM IST
Covid 19 | ഐസൊലേറ്റ് ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
A health desk is set up to screen travelers for signs of the coronavirus at Maharaja Bir Bikram Airport in Agartala, India, January 31, 2020. REUTERS/Jayanta Dey
  • Share this:
കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നുന്നവരെ വീട്ടിലോ ആശുപത്രിയിലോ ക്വാറന്‍റൈനിലാക്കുന്നുണ്ട്. ദിവസവും കൂടുതൽ പേരെ ഐസൊലേഷനിലേക്ക് മാറ്റേണ്ടിവരുന്നു. ഒരാളെ ഇത്തരത്തിൽ മാറ്റുമ്പോൾ അയാളുടെ ശരീരം മാത്രമാണ് ഐസൊലേഷനിലാകേണ്ടത്. മനസ് ഒരിക്കലും ഐസൊലേറ്റ് ചെയ്യപ്പെടാൻ പാടില്ല. ഐസൊലേറ്റ് ചെയ്യപ്പെടുന്നയാളെ എങ്ങനെ മാനസികമായി സജ്ജമാക്കാമെന്നതിനെക്കുറിച്ച് തിരുവനന്തപുരം എൻലൈറ്റ് സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്‍റിലെ സൈക്കോളജിസ്റ്റ് വാണിദേവി പി.ടി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ...

കൊറോണക്കാലത്ത് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് പറയുമ്പോഴും നമ്മുടെ ആരോഗ്യരംഗവും മറ്റു സംവിധാനങ്ങളും വളരെ ശക്തമായി ഈ മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് ചില വീഴ്ചകൾ ഉണ്ടാകുന്നു. എന്താകാം കാരണം?

ഐസൊലേഷനിൽ അത് ആശുപത്രിയിലായാലും വീട്ടിലായാലും - മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ്.

ഐസൊലേറ്റ് ചെയ്യപ്പെടേണ്ട ഒരു രോഗിയെ തിരിച്ചറിഞ്ഞാൽ കൌൺസലിങ്ങും സൈക്കോ എജ്യുക്കേഷനും നൽകുക. എന്തിനാണ് isolated ആക്കുന്നത്, അതിന്റെ പ്രാധാന്യം എന്താണ് എന്ന് രോഗിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തുക. ഇതൊക്കെ ആരോഗ്യം മേഖലയിലുള്ള പ്രവർത്തകർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഐസൊലേഷൻ കൃത്യമായി പാലിക്കുക എന്നത് രോഗിയുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ്, വീടുകളിൽ ഐസൊലേഷനിലും, നിരീക്ഷണത്തിലും ഉള്ളവർ പ്രത്യേകിച്ചും. ഒപ്പം മേഖലയിലുള്ള വോളണ്ടിയർമാരെ ഉപയോഗിച്ച് ഐസൊലേഷനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും കൃത്യമായ ഇടവേളകളിൽ അവരുമായി ഓൺലൈൻ ആയി ബന്ധപ്പെടുകയും ചെയ്താൽ നന്നായിരിക്കും. ആ സമയം അവർക്ക് ചെയ്യാൻ താത്പര്യമുള്ള കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഉണ്ടാക്കുക വളരെ അത്യാവശ്യമാണ്.

ശാരീരികമായി മാത്രം ആണ് ഐസൊലേറ്റഅ ചെയ്യുന്നത് മാനസികമായി അല്ല. ഭരണകൂടത്തിനും, ആരോഗ്യപ്രവർത്തകർക്കും അല്ല മാനസിക പിന്തുണ കൊടുക്കാൻ പറ്റുന്നത്. സുഹൃത്തുക്കൾ, ബന്ധുക്കൾ ഒക്കെ കൂടുതൽ സമയം ഫോൺ മുഖേനയോ മറ്റ് സാമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയോ സ്ഥിരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുക. ഒറ്റക്കാണെന്ന തോന്നൽ ഉണ്ടാകാതെ നോക്കുക.
നല്ല വാർത്തകൾ ഷെയർ ചെയ്യുക,
സിനിമ കാണുക, പാട്ടു കേൾക്കുക, പുസ്തകം വായിക്കുക തുടങ്ങി മറ്റു വിനോദങ്ങളിൽ ഏർപ്പെടുക.
You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]

Online ആയി പഠിക്കാൻ കഴിയുന്ന ലഘുവായ പല കാര്യ ങ്ങളുമുണ്ട്. ഓൺലൈനായി പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാം, ഒരു പുതിയ ഭാഷയോ മറ്റോ. സ്ഥിരമായി വ്യായാമം ചെയ്യുക. ഐസൊലേഷനിൽ ഉള്ളവർക്ക് പുറത്തു നിന്ന് എത്തിക്കേണ്ട എല്ലാ സഹായങ്ങളും എത്തിക്കാൻ ചുറ്റുമുളളവർ തയ്യാറാണ്' എന്ന ധൈര്യം അവർക്ക് പകർന്ന് കൊടുക്കുക.
മാനസികമായി ഏറെ അടുപ്പമുള്ളവർ ഓൺലൈനായി ഐസൊലേഷനിൽ കഴിയുന്നവരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുക.

ഏറ്റവും പ്രധാനം ആറ്റിറ്റ്യൂഡാണ്. ഈ ഐസൊലേഷൻ ഏതാനും ദിവസങ്ങൾ കൊണ്ട് അവസാനിക്കുന്നതാണ്. അതേസമയം നമ്മുടെ എടുത്തു ചാട്ടം കാരണം മറ്റൊരാൾക്ക് അപകടം സംഭവിച്ചാൽ അതിന്റെ സങ്കടം ചിലപ്പോൾ ഒരിക്കലും മാറിയില്ല എന്ന് വരും.
ഇതിന്റെ പ്രത്യേകത പകർന്നാൽ ഒരാൾക്കല്ല ഒരു സമൂഹത്തിലേക്കാണ് പകരുന്നത് എന്നതാണ്.
First published: March 18, 2020, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading