കോവിഡ് പോസിറ്റീവാണെങ്കിലും 14 ദിവസത്തിനുശേഷം ആശുപത്രി വിടുന്നത് സുരക്ഷിതമെന്ന് ഖത്തർ

Covid 19 | ടെസ്​റ്റ് പോസിറ്റീവ് ആണെങ്കിലും 14 ദിവസത്തിന് ശേഷം കോവിഡ്-19 രോഗികളെ ഡിസ്​ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ പ്രോട്ടോകോളിന് കഴിഞ്ഞ ദിവസം ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു

News18 Malayalam | news18-malayalam
Updated: June 1, 2020, 12:50 PM IST
കോവിഡ് പോസിറ്റീവാണെങ്കിലും 14 ദിവസത്തിനുശേഷം ആശുപത്രി വിടുന്നത് സുരക്ഷിതമെന്ന് ഖത്തർ
പ്രതീകാത്മക ചിത്രം
  • Share this:
ദോഹ: കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആണെങ്കിലും മറ്റ് ലക്ഷണങ്ങളില്ലെങ്കില്‍ 14 ദിവസത്തിന് ശേഷം രോഗികളെ ഡിസ്​ചാര്‍ജ് ചെയ്യാമെന്ന് പ്രോട്ടോകോളുമായി ഖത്തർ. രോഗികളെ ഇത്തരത്തിൽ 14 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കുന്നു.

രോഗം പിടിപെട്ട് 10 ദിവസത്തിന് ശേഷം വൈറസ് പടര്‍ത്താനുള്ള സാധ്യത കുറഞ്ഞുവരും. 14 ദിവസം കഴിഞ്ഞാൽ രോഗിയിൽ വൈറസ് ഉണ്ടെങ്കിലും മറ്റുള്ളവരിലേക്ക് വ്യാപിക്കില്ലെന്നാണ് ഹമദ് മെഡിക്കൽ കോർപറേഷൻ വൈറോളജി വിഭാഗം മേധാവി ഡോ. പീറ്റര്‍ കോയ്​ലെ പറയുന്നത്.

ടെസ്​റ്റ് പോസിറ്റീവ് ആണെങ്കിലും 14 ദിവസത്തിന് ശേഷം കോവിഡ്-19 രോഗികളെ ഡിസ്​ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ പ്രോട്ടോകോളിന് കഴിഞ്ഞ ദിവസം ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരമാണ് പ്രോട്ടോകോൾ പുതുക്കിയത്. ഇതിലൂടെ രോഗമുക്തി നേടുന്നവരുടെ ഔദ്യോഗിക കണക്കിൽ വർദ്ധനയുണ്ടായിട്ടുണ്ട്.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
നിലവിൽ 26582 രോഗികളാണ്‌ ഇപ്പോള്‍ ഖത്തറിൽ ചികിത്സയിലുള്ളത്‌. ഇതില്‍ ആശുപത്രികളിലുള്ളത്‌ 1,502 പേര്‍മാത്രമാണ്‌. ബാക്കിയെല്ലാവരും വിവിധ ക്വാറന്റൈന്‍ സെന്ററുകളിലാണ്‌. 232 രോഗികള്‍ അതിതീവ്രപരിചരണ വിഭാഗത്തിലുണ്ട്‌. ഖത്തറിൽ ഇതുവരെ രോഗം ബാധിച്ച് 38 പേരാണ് മരിച്ചത്.
First published: June 1, 2020, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading