Rajamala Tragedy | 'കരിപ്പൂരിൽ പോയ മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിൽ വന്നില്ല; വേർതിരിവ് അംഗീകരിക്കാനാകില്ല'; ഡീൻ കുര്യാക്കോസ് എം.പി
Rajamala Tragedy | 'കരിപ്പൂരിൽ പോയ മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിൽ വന്നില്ല; വേർതിരിവ് അംഗീകരിക്കാനാകില്ല'; ഡീൻ കുര്യാക്കോസ് എം.പി
മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം.
മൂന്നാര്‍: പെട്ടിമുടി ദുരന്ത മേഖലയിൽ മുഖ്യമന്ത്രി എത്താത്തതിനെതിരെ സ്ഥലം എം.പി ഡീൻ കുര്യാക്കോസ്. നടപടികളിലും ധനസഹായ പ്രഖ്യാപനത്തിലും ഇടുക്കിയോട് സർക്കാർ വേർ തിരിവ് കാട്ടുകയാണെന്നും ഡീൻ ആരോപിച്ചു. മുഖ്യമന്ത്രിയടക്കം കരിപ്പൂരിൽ പോയി. എന്തുകൊണ്ട് പെട്ടിമുടിയിൽ വന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. 45 പേരെ ഇനിയും കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും ഈ നാടിനോടുള്ള തരംതിരിവാണ്. കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തിയെന്നും ഡീൻ ചൂണ്ടികാട്ടി. You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS] ദുരന്തസമയത്ത് പെട്ടിമുടിയില്‍ 82 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ 71 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടില്‍ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായും അദ്ദേഹം പറയുന്നു
10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയും. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ലെന്ന ഉത്തമ ബോധ്യമുണ്ട്. കരിപ്പുര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നിട്ടത്. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇതിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതിനെ രാഷ്ട്രീയപരമായ ആരോപണമായി എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നും ഡീൻ ചോദിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.