നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി അന്തരിച്ചു

  കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി അന്തരിച്ചു

  ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു മരണം

  Kiran Maheshwari

  Kiran Maheshwari

  • Share this:
   ജയ്പുർ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി മരിച്ചു. 59 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ തുടരുകയായിരുന്നു.

   രാജസ്ഥാനിലെ രാജ്സമന്തിൽ നിന്നുള്ള എംഎൽഎയാണ് കിരൺ. മൂന്ന് തവണയാണ് ഇവർ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയത്. കിരണിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സ്പീക്കർ സി.പി.ജോഷിസ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ എന്നിവര്‍ അടക്കം പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

   Also Read-'രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ ബാങ്കിങ് ഇടപാടുകൾ നിയന്ത്രിക്കണം'; CAIT ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു

   'കിരണ്‍ മഹേശ്വരി ജിയുടെ ആകസ്മിക വേർപാട് അത്യധികം വേദനയുളവാക്കുന്നതാണ്. എം‌പി, എം‌എൽ‌എ, കാബിനറ്റ് മന്ത്രി തുടങ്ങി വിവിധ നിലകളിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനും ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനും അവർ നിരവധി ശ്രമങ്ങൾ നടത്തി. അവളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു ഓം ശാന്തി'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

   'ബിജെപി നേതാവും രാജ്സമന്ത് എംഎല്‍എയുമായ കിരണ്‍ മഹേശ്വർ ജിയുടെ അകാല വിയോഗം വേദനയുണ്ടാക്കുന്നു. ഈ വിഷമഘട്ടത്തിൽ അവരുടെ കുടുംബത്തിനും അനുയായികൾക്കും എന്‍റെ അനുശോചനം അറിയിക്കുകയാണ്'. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു
   Published by:Asha Sulfiker
   First published:
   )}