• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| ലോക്സഭയിലെ പരിശോധനയിൽ പോസിറ്റീവ്; തിരികെ നാട്ടിലെത്തിയപ്പോള്‍ നെഗറ്റീവ്; പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് എംപി

Covid 19| ലോക്സഭയിലെ പരിശോധനയിൽ പോസിറ്റീവ്; തിരികെ നാട്ടിലെത്തിയപ്പോള്‍ നെഗറ്റീവ്; പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് എംപി

രണ്ടുദിവസത്തെ ഇടവേളയിലായിരുന്നു ഇരുപരിശോധനകളും. രണ്ടും ആര്‍ടി-പിസിആര്‍ പരിശോധനകളായിരുന്നു. ആന്റിജന്‍ പരിശോധനയേക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് കണക്കാക്കുന്ന പരിശോധനയാണ് ഇത്.

ഹനുമാൻ ബെനിവാൾ

ഹനുമാൻ ബെനിവാൾ

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോവിഡ് പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍. രണ്ടുപരിശോധനയിൽ വ്യത്യസ്ത ഫലം ലഭിച്ചതോടെയാണ് പരിശോധനക്കെതിരെ എം പി രംഗത്തെത്തിയത്. നാഗോര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി. തനിക്ക് ലഭിച്ച രണ്ടു പരിശോധനാ ഫലങ്ങളുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.

    Also Read-  ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം

    പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി അംഗങ്ങള്‍ക്ക് നിര്‍ബന്ധിതമായി നടപ്പാക്കിയ കോവിഡ് 19 പരിശോധനയിലാണ് എംപിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്‌. ഐസിഎംആറായിരുന്നു ഈ പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ നാട്ടിലേക്ക് മടങ്ങിയ ഹനുമാന്‍ ബെനിവാള്‍ ജയ്പുര്‍ സവായ്‌ മാന്‍ സിങ് ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു.

    Also Read- ഇന്ത്യാ- ചൈന വിഷയം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും

    'ലോക്‌സഭ പരിസരത്ത് വെച്ച് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തി. മടങ്ങിയെത്തി ജയ്പുര്‍ എസ്എംഎസ്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്നും കണ്ടെത്തി. രണ്ടുപരിശോധനാഫലങ്ങളും ഞാന്‍ പങ്കുവെക്കുന്നു. ഇതില്‍ ഏതാണ് ശരിയായി പരിഗണിക്കേണ്ടത്?'- രണ്ടു പരിശോധനാഫലങ്ങലും പങ്കുവെച്ചുകൊണ്ട് എംപി ചോദിച്ചു.



    രണ്ടുദിവസത്തെ ഇടവേളയിലായിരുന്നു ഇരുപരിശോധനകളും. രണ്ടും ആര്‍ടി-പിസിആര്‍ പരിശോധനകളായിരുന്നു. ആന്റിജന്‍ പരിശോധനയേക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് കണക്കാക്കുന്ന പരിശോധനയാണ് ഇത്.



    പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആർഎൽപി നേതാവായ ബെനിവാൾ ഉൾപ്പെടെ 25 പാർലമെന്റംഗങ്ങൾക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 17 പേര്‍ ലോക്‌സഭാംഗങ്ങളാണ്. 12 ബിജെപി അംഗങ്ങൾ, രണ്ട് വൈആര്‍എസ് കോണ്‍ഗ്രസ് അംഗങ്ങൾ എന്നിവർക്കൊപ്പം ശിവസേന, ഡിഎംകെ കക്ഷികളിലെ ഓരോരുത്തര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. 13, 14 തിയതികളിലാണ് പാർലമെന്റ് കെട്ടിടത്തിൽ അംഗങ്ങൾക്ക് ആർടി- പിസിആർ പരിശോധന നടത്തിയത്.
    Published by:Rajesh V
    First published: