• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രാഖി വില്‍പനക്കാരന്റെ തകര്‍പ്പന്‍ ഓഫര്‍; കോവിഡ് വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർക്ക് 50 ശതമാനം കിഴിവ്

രാഖി വില്‍പനക്കാരന്റെ തകര്‍പ്പന്‍ ഓഫര്‍; കോവിഡ് വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർക്ക് 50 ശതമാനം കിഴിവ്

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നല്ല ബിസിനസ്സ് നടത്താന്‍ സാധിച്ചതായും പവന്‍ വ്യക്തമാക്കി

പവൻ

പവൻ

  • Share this:
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു രാഖി വില്‍പ്പനക്കാരന്‍. മാത്രമല്ല പ്രതിരോധ കുത്തിവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത് തന്റെ കടയില്‍ രാഖി മേടിക്കാന്‍ എത്തുന്നവര്‍ക്ക് 50 ശതമാനം കിഴിവാണ് കടയുടമ പവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പൂർത്തിയാക്കിയവർക്ക് ഹൈദരാബാദിലും പരിസരത്തുമുള്ള മറ്റ് രാഖി ഷോപ്പുകളിലും രാഖികള്‍ വാങ്ങുന്നതിന് ഓഫറുകളും കിഴിവുകളും നല്‍കുന്നുണ്ട്.

കടയില്‍ എത്തുന്ന ആളുകളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷം തങ്ങള്‍ അവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്നും കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ ഞങ്ങളുടെ ബിസിനസിനെ നന്നായി ബാധിച്ചിരുന്നുവെന്നും പവന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നല്ല ബിസിനസ്സ് നടത്താന്‍ സാധിച്ചതായും പവന്‍ എഎന്‍ഐയോട് വ്യക്തമാക്കി.

ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ വളരെയധികം പ്രചാരമുള്ള ഒരു പാരമ്പര്യമാണ് രക്ഷാബന്ധന്‍. ശ്രാവണ മാസത്തിന്റെ അവസാന ദിവസമാണ് രക്ഷാബന്ധന്‍ ഉത്സവമായി ആചരിക്കുന്നത്. ഈ ദിവസം എല്ലാ പ്രായത്തിലുമുള്ള സഹോദരിമാര്‍ അവരുടെ സഹോദരന്റെ അല്ലെങ്കിൽ സഹോദരങ്ങളുടെ കൈത്തണ്ടയില്‍ രാഖി എന്ന് വിളിക്കുന്ന ഒരു ചരട് ബന്ധിക്കുന്നു. ഇങ്ങനെ രാഖി കെട്ടി തന്ന സഹോദരിമാരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാന്‍ സഹോദരന്മാര്‍ ബാധ്യസ്ഥരാണെന്ന് പ്രതീകാത്മകമായി ഇത് കാണിക്കുന്നു.രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായി രാജ്യത്തെ രാഖി വ്യാപാരങ്ങള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. മുമ്പ് പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചുള്ള രാഖികളും നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇത്തവണ ജൈവവസ്തുക്കളില്‍ നിന്നും പ്രകൃതിയ്ക്ക് ഹാനികരമാകാത്ത തരത്തിലുള്ള ചരടുകളും തയ്യാറാക്കി വരുന്നുണ്ട്. ഗ്രാമീണ ഒഡീഷയില്‍ നിന്നുള്ള വനിതാ സ്വയം സഹായ സംഘം (SHG) കളിമണ്ണ്, സബായ് പുല്ല്, സ്വര്‍ണ്ണ പുല്ല്, മാലിന്യ പേപ്പര്‍, മുള, വിവിധ പയറുവര്‍ഗ്ഗങ്ങള്‍, തേങ്ങ ചിരട്ടകള്‍, മറ്റ് ജൈവ വസ്തുക്കള്‍ എന്നിവയില്‍ നിന്ന് രാഖികള്‍ നിര്‍മ്മിക്കുന്നു.

അവര്‍ സംസ്ഥാനത്തുടനീളം 18 സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ വില 20 രൂപ മുതല്‍ 50 രൂപ വരെയാണ്. വരാനിരിക്കുന്ന ഉത്സവത്തിന് രാഖികള്‍ ഉണ്ടാക്കാന്‍ ഏകദേശം 2,000 സ്ത്രീകളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. എഎന്‍ഐ പറയുന്നതനുസരിച്ച്, ഖൊര്‍ദ, ജയ്പൂര്‍, ജഗത്സിങ്പൂര്‍, മയൂര്‍ബാന്‍ജ്, കിയോഞ്ചാര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള വിവിധ സ്വയംസഹായ സംഘങ്ങളില്‍ നിന്നുള്ള ആളുകള്‍ പരിസ്ഥിതി സൗഹൃദ രാഖികള്‍ ഉണ്ടാക്കുന്നു. മലിനീകരണ രഹിത പരിസ്ഥിതിക്ക് അവബോധം നല്‍കുന്നു എന്നാണ്.

രക്ഷബന്ദനോടനുബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. 15 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംസ്ഥാന ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. അതുവഴി സഹോദരിമാര്‍ക്ക് അവരുടെ സഹോദരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് രാഖി കെട്ടാം. സംസ്ഥാനത്തെ ബസ്സുകള്‍ അവയുടെ സീറ്റിംഗ് ശേഷിയുടെ 50 ശതമാനത്തിലായിരിക്കും ഓടുക.

Summary: To encourage COVID vaccination, a rakhi seller in Hyderabad is giving a 50% discount to fully vaccinated people
Published by:user_57
First published: