നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ്19: RCCയിലും നിയന്ത്രണങ്ങൾ; കീമോ തെറാപ്പി, റേഡിയേഷൻ ഉള്‍പ്പെടെ എല്ലാം നീട്ടി വച്ചു

  കോവിഡ്19: RCCയിലും നിയന്ത്രണങ്ങൾ; കീമോ തെറാപ്പി, റേഡിയേഷൻ ഉള്‍പ്പെടെ എല്ലാം നീട്ടി വച്ചു

  മാർച്ച് 23 മുതല്‍ 28 വരെ ചികിത്സ നിശ്ചയിക്കപ്പെട്ട രോഗികൾ പുതുക്കിയ തീയതിക്കായി അധികൃതരുമായി ബന്ധപ്പെടണം.

  RCC

  RCC

  • Share this:
   തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ആര്‍സിസിയിലും കടുത്ത നിയന്ത്രണങ്ങൾ. കാൻസർ ചികിത്സ പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ഒരാഴ്ചത്തേക്ക് നീട്ടി വച്ചിരിക്കുന്നു എന്നാണ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

   എന്നാൽ അടിയന്തിര സ്വഭാവമുള്ള ചികിത്സകളും സർജറിയും തുടരുന്നതായിരിക്കുമെന്നും ആർസിസി ഡയറക്ടർ ഡോ.രേഖ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ റേഡിയേഷൻ ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സയും മുൻ നിശ്ചയിച്ച പോലെ തന്നെ തുടരും.

   മാർച്ച് 23 മുതല്‍ 28 വരെ ചികിത്സ നിശ്ചയിക്കപ്പെട്ട രോഗികൾ പുതുക്കിയ തീയതിക്കായി അധികൃതരുമായി ബന്ധപ്പെടണം.

   വിളിക്കേണ്ട നമ്പറുകൾ: 

   സർജറി : 8289893454/ 0471-252 2902

   റേഡിയേഷൻ : 0471-252 2273/ 2442541/ 2445069/ 2445079

   കീമോതെറാപ്പി : 0471-2442541 /  2445069/2445079

   (വിളിക്കേണ്ട സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4 മണി വരെ)

   You may also like:'കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു [NEWS]COVID 19: ക്വാറന്റൈൻ നിർദേശം അവഗണിച്ച് മേരികോം
   [NEWS]
   First published:
   )}