• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Lockdown| വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കോവിഡിന് പരിഹാരമാർഗമല്ലെന്ന് ജേക്കബ് പുന്നൂസ്

Lockdown| വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കോവിഡിന് പരിഹാരമാർഗമല്ലെന്ന് ജേക്കബ് പുന്നൂസ്

''ലോക്ക്ഡൗൺ കഴിഞ്ഞ് വെളിയിൽ വന്നാൽ, വീണ്ടും അതിർത്തികളിലൂടെയും അന്തർസംസ്ഥാന വിദേശ വ്യാപാരത്തിലൂടെയും ചന്തകളിലൂടെയും പച്ചക്കറിയിലൂടെയും വൈറസ് വീണ്ടും വന്നു വ്യാപിക്കും. അപ്പോൾ പിന്നീട് , ഇതേ പോലെ, രണ്ടു മാസം കഴിഞ്ഞു വീണ്ടും ഒരു ലോക്ക്ഡൗൺ ആവശ്യം വരും. ''

jacob punnoose

jacob punnoose

 • Share this:
  തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഹാരമാകില്ലെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. എല്ലാവരെയും പൂട്ടിയിട്ടാലും പതിനായിരക്കണക്കിന് വ്യക്തികൾക്ക് വൈറസ് ബാധ അവരറിയാതെ ഇപ്പോൾ തന്നെ ഉള്ളതുകൊണ്ട് അടച്ചുപൂട്ടിയാലും അവർക്കുരോഗം വരും. അവർ അപ്പോൾ അടുപ്പക്കാർക്ക് രോഗം നൽകും. ഇത്തരം സംക്രമണം പൂർണമായി ഇല്ലാതാകണം എങ്കിൽ എല്ലാവരും തുടർച്ചയായി 60 ദിവസം വീട്ടിനുവെളിയിൽ ഇറങ്ങാതിരിക്കണം.ആ രീതിയിലുള്ള പൂർണ ലോക്ക്ഡൗൺ പ്രായോഗികമായി സാധ്യമല്ല. കാരണം അങ്ങനെ വന്നാൽ പട്ടിണിയും മറ്റു രോഗങ്ങളും മാനസികപ്രശ്നങ്ങളും മറ്റു രീതിയിൽ കടുത്ത ജീവനഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

  മാസ്‌ക് - സോപ്പ് - അകല - വിദ്യകൾ ജനം പരിശീലിക്കാത്തതു കൊണ്ടു വൈറസ് പടരുന്നു. അതിനു മരുന്നായി ജനത്തിന് അടച്ചുപൂട്ടൽചികിത്സ നൽകിയാലും അതു കഴിഞ്ഞാൽ വീണ്ടും വൈറസ് പടരും. അപ്പോൾ വീണ്ടും അടച്ചു പൂട്ടൽ. അങ്ങനെ മാറി മാറി പൂട്ടലും പടരലും സഹിച്ചു സഹിച്ചു ജനം കോവിഡും പട്ടിണിയും ഒരുപോലെ അനുഭവിച്ചു സഹികെട്ടു നിസ്സംഗരും നിരാലംബരും ആകുമെന്നും അദ്ദേഹം കുറിച്ചു.

  അദൃശ്യമായ വൈറസിനെ പൂട്ടിയിടാൻ പറ്റില്ല. അതുകൊണ്ടു അതിന്റെ വാഹകരെന്ന് സംശയിക്കുന്നവരെ പൂട്ടുക എന്നതാണ് ലോക്ക്ഡൗൺ യുക്തി. നാട്ടിൽ രോഗമില്ലാതിരുന്ന നാളുകളിൽ, വൈറസ് പരദേശിയായിരുന്നു. അപ്പോൾ മറുനാട്ടിൽ നിന്ന് വരുന്ന രോഗസാധ്യത ഉള്ളവരെ വേർതിരിച്ചു സൂക്ഷിച്ചാൽ പടരൽ തടയാൻ കഴിയും. നമുക്കതത് ഒരിക്കൽ നല്ലതുപോലെ സാധിച്ചു. അത്തരം പരദേശ സംസർഗ സാധ്യതയിൽ നിന്ന് നാട്ടുകാർക്ക് ഒഴിവാകാൻ അൽപകാല ലോക്ക്ഡൗൺ സഹായകം.
  പക്ഷേ വൈറസ് മുഖ്യമായും സ്വദേശിയായി ഇന്നു മാറി. മറുനാടൻ യാത്ര ചെയ്യാത്തവരിലും അറിഞ്ഞോ അറിയാതെയോ വൈറസ്സുണ്ട്. ആരിൽനിന്നും എപ്പോഴും രോഗം പടരാം. അതുകൊണ്ടു എല്ലാവരും വായും മൂക്കും പൊത്തി അകലവും ശുചിത്വവും പാലിച്ചാലേ, വ്യാപനം നിയന്ത്രിക്കാൻ പറ്റൂ.- ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടുന്നു.

  TRENDING:Mukesh Ambani | മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും [NEWS]ദാ വന്നു; ദേ പോയി: ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]Ramayana Masam 2020| ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം? [NEWS]  ലോക്ക്ഡൗൺ കഴിഞ്ഞ് വെളിയിൽ വന്നാൽ, വീണ്ടും അതിർത്തികളിലൂടെയും അന്തർസംസ്ഥാന വിദേശ വ്യാപാരത്തിലൂടെയും ചന്തകളിലൂടെയും പച്ചക്കറിയിലൂടെയും വൈറസ് വീണ്ടും വന്നു വ്യാപിക്കും. അപ്പോൾ പിന്നീട് , ഇതേ പോലെ, രണ്ടു മാസം കഴിഞ്ഞു വീണ്ടും ഒരു ലോക്ക്ഡൗൺ ആവശ്യം വരും. അതുകൊണ്ട് വീണ്ടും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഹാരമാർഗമാകില്ല. ''ലോക്ക്ഡൗണിൽ തന്നെ പല സ്ഥലങ്ങളിലും രോഗികൾ കൂടി എന്നത് ഓർക്കുക. ജാഗ്രതയോടെ അകലം പാലിക്കാം: സോപ്പിടാം: മാസ്‌കിടാം. കോവിഡിൽനിന്നു രക്ഷപെടാം! വാക്സിനായി കാത്തിരിക്കാം! ലോക്ക് ഡൗൺ ഒഴിവാക്കാം..''- ജേക്കബ് പുന്നൂസ് കുറിക്കുന്നു.
  Published by:Rajesh V
  First published: