'മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് വഹിക്കാൻ തയാർ'; സർക്കാരിനോട് വി.ഡി. സതീശൻ എംഎൽഎ

''വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവർ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവർ. അതിൽ പണമുള്ളവർ പെയ്ഡ് ക്വറന്റീനിലേക്ക് പോകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണ്.''

News18 Malayalam | news18-malayalam
Updated: May 27, 2020, 12:21 PM IST
'മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് വഹിക്കാൻ തയാർ'; സർക്കാരിനോട് വി.ഡി. സതീശൻ എംഎൽഎ
വി.ഡി. സതീശൻ
  • Share this:
കൊച്ചി: പറവൂർ നിയോജക മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീന്റെ മുഴുവൻ ചെലവും വഹിക്കാൻ തയാറാണെന്ന് വി ഡി സതീശൻ എംഎൽഎ സർക്കാരിനെ അറിയിച്ചു. ഇന്നു മുതൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് അവരവർ തന്നെ വഹിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ ചെലവ് വഹിക്കാൻ തയാറാണെന്ന് വി.ഡി. സതീശൻ അറിയിച്ചത്. സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

''വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണം. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ നിർബന്ധിതരായതാണവർ. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവർ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവർ. അതിൽ പണമുള്ളവർ പെയ്ഡ് ക്വറന്റീനിലേക്ക് പോകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണ്.

പറവൂർ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇൻസ്റ്റിറ്യൂഷണൽ ക്വാറന്റെനിന്റെ മുഴുവൻ ചെലവും വഹിക്കാൻ എം എൽ എ എന്നുള്ള നിലയിൽ ഞാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിക്കുന്നു.''- വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഇനി മുതൽ ക്വറന്റീൻ സൗകര്യങ്ങൾ സൗജന്യമായി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സർക്കാർ ക്വറന്റീൻ കേന്ദ്രങ്ങളിൽ ഏഴുദിവസം താമസിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും അടക്കം ചെലവുകൾ മടങ്ങി വരുന്നവർ തന്നെ ഇനി വഹിക്കേണ്ടി വരും. അതേസമയം മടങ്ങിയെത്തി നിലവിൽ ക്വറന്റീനിൽ കഴിയുന്നവരിൽ നിന്ന് പണം ഈടാക്കില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

പ്രതിപക്ഷത്ത് നിന്നും വിവിധ പ്രവാസി സംഘടനകളിൽ നിന്നും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ നിന്ന് പണം ഈടാക്കി ക്വറന്റീൻ സൗകര്യങ്ങൾ അനുവദിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ കേരളം ആദ്യഘട്ടത്തിൽ പ്രവാസികളിൽ നിന്ന് പണം ഈടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. പ്രവാസികൾ ക്വറന്റീന് പണം നൽകണമെന്ന സർക്കാർ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വിവിധ നേതാക്കൾ എന്നിവർ രം​ഗത്തെത്തി. കൂടാതെ ഒഐസിസി, കെഎംസിസി എന്നി സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക്​ വരുന്നവർ സർക്കാർ ഒരുക്കുന്ന ഏഴു ദിവസത്തെ ക്വാറന്റീന്റെ ചെലവ് ബുധനാഴ്​ച​ മുതൽ സ്വയം വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ലക്ഷക്കണക്കിന് പേർ എത്തുന്ന സാഹചര്യത്തിൽ ചെലവ് വഹിക്കാനാകില്ലെന്നാണ് സംസ്ഥാന നിലപാട്. നിരക്കുകൾ സർക്കാർ നിശ്ചയിച്ച് അറിയിക്കും. പാവപ്പെട്ടവർക്ക് ചെലവുകുറഞ്ഞ ക്വറന്റീൻ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.Published by: Rajesh V
First published: May 27, 2020, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading