ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിനേഷന്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി വരെ 2.2 കോടി ഡോസ് വാക്സിനേഷന് പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഇത് രണ്ടര കോടിയിലേക്ക് എത്തിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിനേഷന് കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ മുന്‍കൈയ്യെടുത്താണ് റെക്കോര്‍ഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്.
'പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ രാജ്യത്തെ വാക്സിനേഷന് ഒരു കോടി ഡോസ് പിന്നിട്ടു. നമ്മള് മുന്നേറുകയാണ്. വാക്സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കും' കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
#LargestVaccineDrive #Unite2FightCorona pic.twitter.com/Uly8hVAZY6
— Ministry of Health (@MoHFW_INDIA) September 17, 2021
ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്സിനേഷന് കേന്ദ്രങ്ങളിലെത്തി വാക്സിന് സ്വീകരിക്കണമെന്ന് ബിജെപി നേതാക്കളും മന്ത്രിമാരും ആവശ്യപ്പെട്ടു. ജൂണ്‍ മാസത്തില്‍ തങ്ങളുടെ 2.47 കോടി പൗരന്മാര്ക്ക് വാക്സീന് നല്കിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വാക്സീന് ചെയ്ത രാജ്യം.
ഈ റെക്കോര്‍ഡ് ഇന്ന് രാത്രിയോടെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരു മിനിറ്റില്‍ 42,000 പേര്‍ക്കും സെക്കന്‍ഡില്‍ 700 പേര്‍ക്കും ഇന്ത്യയില്‍ വാക്സീന് നല്‍കിയെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Covid 19 Vaccination, Covid vaccine, PM narendra modi