COVID 19 | രോഗികൾക്ക് ബ്ലഡ് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രോഗമുക്തരായ തബ്ലീഗുകാർ

തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീം വിഭാഗം ഒന്നാകെ വിമർശിക്കപ്പെട്ട സാഹചര്യമാണുണ്ടായത്. വിദ്വേഷ പ്രചരണവും ബഹിഷ്കരണവും ഒറ്റപ്പെട്ട ആക്രമണങ്ങളും ഇതിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിനെതിരെ ഉയര്‍ന്നു

News18 Malayalam | news18india
Updated: April 28, 2020, 2:05 PM IST
COVID 19 | രോഗികൾക്ക് ബ്ലഡ് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രോഗമുക്തരായ തബ്ലീഗുകാർ
News18 Malayalam
  • Share this:
ന്യൂഡൽഹി: കോവിഡ് 19 രോഗബാധിതരെ ചികിത്സിക്കുന്നതിനായി ബ്ലഡ് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് തബ്ലീഗി ജമാത്ത് പ്രവർത്തകർ. രാജ്യത്തെ കോവിഡ് പ്രതിരോധ പോരാട്ടത്തിന് പ്രത്യാശ പകര്‍ന്ന ചികിത്സാ രീതിയായ പ്ലാസ്മ തെറാപ്പിക്ക് പ്ലാസ്മ ദാനം ചെയ്യാൻ ആളുകൾ തയ്യാറാവണമെന്ന് ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ അഭ്യര്‍ഥിച്ചിരുന്നു. ജാതി-മത ഭേദമന്യേ ഇതിനായി ആളുകൾ മുന്നിട്ടിറങ്ങണമെന്നായിരുന്നു അഭ്യർഥന. ഇതിന് പിന്നാലെയാണ് പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായി രോഗമുക്തരായ തബ്ലീഗി പ്രവർത്തകര്‍ എത്തിയിരിക്കുന്നത്.

പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധതരാകണമെന്ന് രോഗമുക്തരയായ പ്രവർത്തകരോട് തബ്ലീഗി ജമാഅത്ത് ചീഫായ മൗലാന സാദും അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തബ്ലീഗ് പ്രവര്‍ത്തകർ പ്ലാസ്മാ ദാനത്തിന് തയ്യാറെടുക്കുന്നത്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി 1068 തബ്ലീഗി പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗമുക്തി നേടിയ മുന്നൂർ പേർ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഡൽഹി ആരോഗ്യവകുപ്പ് വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞത്.

You may also like:സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു [NEWS]'നേരിടേണ്ടി വന്ന അധിക്ഷേപങ്ങളിൽ ഖേദിക്കുന്നു': ദുൽഖറിനോട് മാപ്പു പറഞ്ഞ് തമിഴ് താരം പ്രസന്ന [NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ [NEWS]

വിശുദ്ധ റമളാൻ മാസത്തിലെ ആദ്യ നോമ്പു തുറയ്ക്ക് ശേഷം ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായെടുത്തിരുന്നു. ഇതിൽ രോഗമുക്തി നേടിയെന്ന് സ്ഥിരീകരിച്ച മുന്നൂറു പേരാണ് പ്ലാസ്മ ദാനത്തിന് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച സമ്മത പത്രം ഇവരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷം തുടർനടപടികള്‍ ആരംഭിക്കും.

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനമാണ് ഇന്ത്യയിൽ കോവിഡ് വ്യാപനം ഒരു പരിധി വരെ കൂട്ടാൻ ഇടയാക്കിയത്. വിദേശത്തു നിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും സമ്മേളനത്തിൽ പങ്കെടുക്കാനാളുകള്‍ ഉണ്ടായിരുന്നതും രോഗ വ്യാപനത്തിന്റെ വ്യാപ്തി കൂട്ടിയിരുന്നു.



തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീം വിഭാഗം ഒന്നാകെ വിമർശിക്കപ്പെട്ട സാഹചര്യമാണുണ്ടായത്. വിദ്വേഷ പ്രചരണവും ബഹിഷ്കരണവും ഒറ്റപ്പെട്ട ആക്രമണങ്ങളും ഇതിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിനെതിരെ ഉയര്‍ന്നപ്പോൾ പ്രധാനമന്ത്രിയടക്കം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

 

First published: April 28, 2020, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading