HOME » NEWS » Corona » REDUCE CROWDS FOR 2 3 MONTHS KNOW MORE ABOUT COVID VACCINE SAYS DR GULERIA

Covid 19 | 2-3 മാസത്തേക്ക് തിരക്ക് കുറയ്ക്കുക, കോവിഡ് വാക്‌സിനെക്കുറിച്ച് അറിയുക; മാര്‍ഗനിര്‍ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍

News18 Malayalam | news18-malayalam
Updated: April 5, 2021, 11:29 PM IST
Covid 19 | 2-3 മാസത്തേക്ക് തിരക്ക് കുറയ്ക്കുക, കോവിഡ് വാക്‌സിനെക്കുറിച്ച് അറിയുക; മാര്‍ഗനിര്‍ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍
Dr. Randeep Guleria
  • Share this:
ന്യൂഡല്‍ഹി: ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുകയും ഏതാനും മാസങ്ങള്‍ തിരക്ക് കുറയ്ക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് പകര്‍ച്ചവ്യാധിയില്‍ നിന്ന് പുറത്ത് വരാന്‍ കഴിയുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുന്നതാണെന്ന് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലായി ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇത്തരത്തില്‍ കോവിഡ് വര്‍ദ്ധനവുണ്ടായപ്പോള്‍ ജനങ്ങളും ഭരണകൂടവും വ്യാപനം തടയുന്നതില്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, കൃത്യമായ ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്് സംഭവിക്കുന്നില്ല. ്അതിനാലാണ് കോവിഡ് കേസുകളുടെ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് ദൈനംദിന ജീവിതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആളുകളില്‍ കോവിഡ് വ്യാപനം തടയാന്‍ സഹായകമായി. എന്നാല്‍ രോഗം കഠിനമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രായമായവര്‍ അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ ഡ്രൈവിനെ പ്രോത്സാഹിപ്പിക്കണം, കോവിഡിനെതിരെ ഉചിതമായ പോരാട്ടം നടത്തണം, ജനം കൂട്ടം കൂടുന്നത് കുറയ്ക്കുക, 2-3 മാസത്തേക്ക് തിരക്ക് കുറയ്ക്കുക എന്നിവ ചെയ്യുകയാണെങ്കില്‍ രാജ്യത്തിന് മഹാമാരിയില്‍ നിന്ന് മുക്തി നേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവരില്‍ രോഗം സ്ഥിരീകരിച്ച അവസ്ഥയെക്കുറിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മരുപടി ഇങ്ങനെയായിരുന്നു. 'വാക്‌സിന്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് സംരക്ഷണ നല്‍കും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് വാക്‌സിന്‍ രക്ഷിക്കും. എന്നാല്‍ നിങ്ങളില്‍ രോഗം വരാനുള്ള സാധ്യതയും ഉണ്ട്. പക്ഷെ നിങ്ങള്‍ ലക്ഷണരഹിതനാകും' എന്നായിരുന്നു.

ലോക്ഡൗണിന് പകരം തന്നെ കണ്ടയന്‍മെന്റ് സോണുകളും, ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വേണം. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ അത് വേരിയന്റുകളില്‍ മാറ്റമുണ്ടാകുന്നു. ചില മേഖലകളില്‍ യുകെ വേരിയന്റുകള്‍ ആണ്. ഇത് വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് വര്‍ദ്ധനവില്‍ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം പറഞ്ഞു രാജ്യത്ത് വലിയൊരു വിഭാഗം കോവിഡ് ബാധിതരാണ്. 50 ശതമാനം ആളുകളില്‍ ആന്റിബോഡി ഉണ്ട്. എന്നാല്‍ 50 ശതമാനം ആളുകളില്‍ ആന്റിബോഡി ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
Published by: Jayesh Krishnan
First published: April 5, 2021, 11:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories