HOME » NEWS » Corona »

ഫോൺവിളിയിൽ പൊറുതിമുട്ടി പൊലീസ്; തിരുവനന്തപുരത്ത് നാലുമണിക്കൂർ കട തുറക്കാമെന്ന് കളക്ടർ

പാൽ, പച്ചക്കറി എന്നിവയടക്കമുള്ളവയ്ക്കായി പൊലീസിനെത്തിയത് ആയിരക്കണക്കിന് കോളുകൾ.

News18 Malayalam | news18-malayalam
Updated: July 6, 2020, 3:39 PM IST
ഫോൺവിളിയിൽ പൊറുതിമുട്ടി പൊലീസ്; തിരുവനന്തപുരത്ത് നാലുമണിക്കൂർ കട തുറക്കാമെന്ന് കളക്ടർ
police(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചെങ്കിലും ജനം വലഞ്ഞതോടെ ചില ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഇത് പ്രായോഗികമല്ലാത്തതിനാൽ ചില ഇളവുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.

ഇളവുകൾ ഇങ്ങനെ

പഴം പച്ചക്കറി, പലവ്യഞ്ജന കടകൾ രാവിലെ ഏഴ് മുതൽ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകൾ തുറക്കേണ്ടത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കട അടപ്പിക്കും. വീടിനടുത്തുള്ള കടകളിൽ നിന്ന് തന്നെ സാധനം വാങ്ങണം. പുറത്തിറങ്ങുന്നവർ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യിൽ കരുതണം. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാൻ തീരുമാനിച്ചു. മെഡി.കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം 9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101

പുലിവാല് പിടിച്ച് പൊലീസ്

വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ കടകൾ അടച്ചപ്പോൾ നഗരവാസികൾ വലഞ്ഞു. പലരും ആവശ്യസാധനങ്ങൾക്കായി രാവിലെ തന്നെ പൊലീസിനെ വിളിച്ചു. നിരന്തരം ഫോൺവിളികൾ എത്തിയതോടെ വിശദീകരണവുമായി പൊലീസ് തന്നെ രംഗത്തെത്തി. പൊലീസിന് ഓൺലൈൻ വിതരണക്കാരാകാൻ കഴിയില്ലെന്ന് പൊലീസ് വാർത്താക്കുറിപ്പിറക്കി. ഏറ്റവും അടുത്തുള്ള പലവ്യഞ്ജന കടകളിൽ പോയി അവശ്യസാധനങ്ങൾ വാങ്ങാം. പക്ഷെ സത്യവാങ് മൂലം കൈയിൽ കരുതണം. എല്ലാ ഭക്ഷണ വിതരണ കമ്പനികളോടും പ്രവർത്തിക്കാൻ പൊലീസ് നിർദേശിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഭക്ഷണ വിതരണ ജീവനക്കാർ എല്ലാവിധ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അത്യാവശ്യ സന്ദർഭങ്ങളിൽ 9597900999 എന്ന നമ്പറിൽ മാത്രം പൊലീസിനെ വിളിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]ആശയക്കുഴപ്പം

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം സംബന്ധിച്ച് പൊലീസിനും ജില്ലാ ഭരണകൂടത്തിനും ആശയ വ്യക്തതയില്ലായിരുന്നുവെന്ന് വ്യക്തം. ഡിജിപി പറഞ്ഞത് പ്രകാരം, പാൽ, പല വ്യഞ്ജനങ്ങൾ, ഒക്കെ കടയിൽ.പോയി വാങ്ങാം. ഓൺലൈൻ ഫുഡ് ഡെലിവറി ഉണ്ടാവും. അതേസമയം ഇന്നലെ ജില്ലാ ഭരണകൂടം പറഞ്ഞത് നേരെ തിരിച്ചും. ആവശ്യസാധനങ്ങൾ വാങ്ങാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ സഹിതമാണ് ഇന്നലെ ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയത്. ഇവർ തമ്മിൽ ആശയവിനിമയം നടത്തിയശേഷം നിർദേശങ്ങൾ പുറത്തിറക്കിയെങ്കിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.

പരിശോധന വർധിപ്പിക്കും

സമ്പർക്കരോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനമായിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് തീവ്രബാധിത പ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Published by: Rajesh V
First published: July 6, 2020, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories