നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Reliance Foundation കേരളത്തിന് കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷൻ; രണ്ടര ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൊച്ചിയിലെത്തി

  Reliance Foundation കേരളത്തിന് കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷൻ; രണ്ടര ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൊച്ചിയിലെത്തി

  സംസ്ഥാനത്തെ  വാക്‌സിന്‍ യജ്ഞത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഫൗണ്ടേഷന്‍ രണ്ടര ലക്ഷം വാക്‌സിന്‍ എത്തിച്ചത്

  reliance vaccine

  reliance vaccine

  • Share this:
  കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ കേരള സർക്കാരിന് വാഗ്ദാനം ചെയ്ത് 2.5 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കൈമാറി. സമ്മതപത്രം ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മരുന്നു കൈമാറിയത്. സംസ്ഥാനത്തെ  വാക്‌സിന്‍ യജ്ഞത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഫൗണ്ടേഷന്‍ രണ്ടര ലക്ഷം വാക്‌സിന്‍ എത്തിച്ചത് .

  കൊച്ചിയിൽ എത്തിച്ച രണ്ടര ലക്ഷം ഡോസ് വാക്സിൻ റിലയൻസ് റീടെയ്ൽ കേരള മേധാവി സി എസ് അനിൽ കുമാർ`എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന് കൈമാറി . കെ എം എസ് സി എൽ അസിസ്റ്റന്റ് മാനേജർ ജെസ്സി, റിലയൻസ് ജിയോ പ്രിൻസിപ്പൽ സ്റ്റേറ്റ് കോർഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ, റിലയൻസ് റീടെയ്ൽ കോർഡിനേറ്റർ ജ്യോതിർഘോഷ്, റിലയൻസ് റീടെയ്ൽ HR മേധാവി റീജു ആന്റണി, റിലയൻസ് മെഡിക്കൽ സംഘാംഗം ഡോ. രജിത് ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.

  സമൂഹ വാക്സിനേഷൻ യജ്ഞവുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന് വലിയ കൈത്താങ്ങാണ് റിലയൻസിൻ്റെ വാക്സിൻ സംഭാവനയെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. സന്നദ്ധ സംഘനകളുടെയടക്കം പിന്തുണയോടെ മാത്രമെ കോവിഡ് പ്രതിരോധം വിജയത്തിയ്ക്കാൻ കഴിയൂ. കുത്തിവയ്പ്പിനായി വിവിധ ജില്ലകളിലേക്ക് വാക്സിൻ കൈമാറും എന്നും കളക്ടർ പറഞ്ഞു.

  റിലയൻസിൻ്റെ സന്നദ്ധ സേവനത്തിന് പിന്തുണയുമായി പ്രതിഫലം കൈപ്പറ്റാതെയാണ് കെ.എം.എ സി.എൽ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളികൾ വാക്സിൻ പെട്ടികൾ ഇറക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നത്. ആരോഗ്യവകുപ്പിന്റെ വിതരണ ശൃംഖല വഴി വാക്സിൻ ആവശ്യക്കാരില്‍ എത്തും. ഫൗണ്ടേഷന്റെ വാക്‌സിന്‍ സുരക്ഷാ പദ്ധതി അനുസരിച്ച് ഇതുവരെ പത്തുലക്ഷം ഡോസ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നല്‍കി കഴിഞ്ഞു. സ്ഥാപനത്തിലെ 98% ജീവനക്കാരും ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തു.

  Also Read- കേരളത്തിന് 8.87 ലക്ഷം ഡോസ് വാക്സിന്‍ കൂടി; വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തുന്നു

  പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ യജ്ഞത്തില്‍ പങ്കാളികളാകുന്നത്. 2018ലെ പ്രളയകാലത്ത് 21 കോടി രൂപ റിലയന്‍സ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. കൂടാതെ 50 കോടി രൂപയുടെ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നും സംസ്ഥാനത്തിനു കൈമാറി. ആലപ്പുഴയിലെ ചില ദുരിതാശ്വാസ ക്യാംപുകളെ ഫൗണ്ടേഷന്‍ ദത്തെടുക്കുകയും ചെയ്തിരുന്നു.

  2019ലെ വെള്ളപ്പൊക്കത്തിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കി. കോവിഡിന് എതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ സജീവമാണ് റിലയന്‍സ് ഫൗണ്ടേഷന്‍. പരിശോധനയ്ക്കും ചികില്‍സയ്ക്കും  മാത്രമല്ല ഓക്‌സിജന്‍ ലഭ്യമാക്കാനും വിപുലമായ സംവിധാനങ്ങളാണ് ചെയര്‍പഴ്‌സണ്‍ നിതാ അംബാനിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്. ദിവസവും ഒരുലക്ഷം പേര്‍ക്കു വരെ ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ചെലവുകള്‍ ഫൗണ്ടേഷന്‍ വഹിച്ചു. കോവിഡ് ചികില്‍സയ്ക്കു രണ്ടായിരം കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിലായി തയ്യാറാക്കിയത്. ഏഴരക്കോടി ആളുകള്‍ക്കാണ് ഭക്ഷണം ലഭ്യമാക്കിയത്. ഒരു കോടി മാസ്‌കുകളും ഫൗണ്ടേഷന്‍ രാജ്യത്ത് വിതരണം ചെയ്തു.
  Published by:Anuraj GR
  First published: