നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Reliance Foundation | റിലയൻസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഇതുവരെ നൽകിയത് 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ

  Reliance Foundation | റിലയൻസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഇതുവരെ നൽകിയത് 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ

  രാജ്യത്തുടനീളമുള്ള വിവിധ റിലൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് 10 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതെന്ന് റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി.

  Nita Ambani- Mukesh Ambani

  Nita Ambani- Mukesh Ambani

  • Share this:
   മുംബൈ: റിലയൻസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മിഷൻ വാക്സിൻ സൂരക്ഷയുടെ ഭാഗമായി ഇതുവരെ പത്ത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി. രാജ്യത്തുടനീളമുള്ള വിവിധ റിലൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് 10 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതെന്ന് റിലയൻസ് ഫൌണ്ടേഷൻ വ്യക്തമാക്കി.

   കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) സംരംഭത്തിന്‍റെ അടിസ്ഥാനത്തിൽ 100 ശതമാനം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷന് മുൻഗണന നൽകുന്നതിനായി റിലയൻസ് ഫൌണ്ടേഷൻ ഏപ്രിലിൽ മിഷൻ വാക്സിൻ സുരക്ഷ ആരംഭിച്ചു. പൊതു സമൂഹത്തിന് പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള പ്രതിജ്ഞാബദ്ധത കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി പ്രകടിപ്പിച്ചിരുന്നു. “രാജ്യവ്യാപകമായി ഈ ദൗത്യം നിർവഹിക്കുന്നു. ഇത് ഞങ്ങളുടെ ധർമ്മമാണ്, ഇന്ത്യക്കാരായ ഓരോരുത്തരോടും ഞങ്ങളുടെ കടമയും, സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് അവർക്കുള്ള ഞങ്ങളുടെ വാഗ്ദാനം. ഒരുമിച്ച്, നിറവേറ്റാൻ നമുക്ക് കഴിയും, ഈ പ്രതിസന്ധി നമ്മൾ മറികടക്കുമെന്നതാണ് ഉറച്ച വിശ്വാസം"- നിതാ അംബാനി പറഞ്ഞു.

   ഇന്നുവരെ, യോഗ്യതയുള്ള എല്ലാ ജീവനക്കാരിൽ 98 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ നൽകിയിട്ടുണ്ട്, കൂടാതെ സ്ലോട്ട് ബുക്കിംഗ് മുതൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ജിയോ ഹെൽത്ത് ഹബ് ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തി ഓരോ ജീവനക്കാർക്കും ലഭ്യമാകുന്നുണ്ട്.

   ജീവനക്കാർക്ക് വാക്സിനുകൾ വാങ്ങാൻ സ്വകാര്യ സംഘടനകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് മിഷൻ വാക്സിൻ സൂരക്ഷ അവതരിപ്പിച്ചത്. ദ്രുതവും വിപുലവുമായ ഈ വാക്സിനേഷൻ പദ്ധതി ജീവനക്കാരെയും കുടുംബങ്ങളെയും സുരക്ഷിതരായി നിലനിർത്താൻ സഹായിക്കുക മാത്രമല്ല, പകർച്ചവ്യാധി വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. 2019-20 കാലയളവിൽ രാജ്യത്തെ മൊത്തം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (സി‌എസ്‌ആർ) ചെലവിന്റെ നാല് ശതമാനം റിലയൻസ് സംഭാവന ചെയ്തിട്ടുണ്ട്.

   Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
   Published by:Anuraj GR
   First published: