നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • റിലയൻസ് ഫൗണ്ടേഷൻ കേരള സർക്കാരിന് 2.5 ലക്ഷം ഡോസ് കോവിഡ്-19 വാക്സിൻ സൗജന്യമായി നൽകുന്നു

    റിലയൻസ് ഫൗണ്ടേഷൻ കേരള സർക്കാരിന് 2.5 ലക്ഷം ഡോസ് കോവിഡ്-19 വാക്സിൻ സൗജന്യമായി നൽകുന്നു

     പ്രതിബദ്ധതാ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി വാക്സിനുകൾ കൊച്ചിയിൽ ആരോഗ്യ വകുപ്പിന് കൈമാറും.

    • Share this:
      തിരുവനന്തപുരം: കേരള സർക്കാരിന്റെ വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണച്ചു കൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കോവിഡ്-19 വാക്സിൻ സൗജന്യമായി നൽകുന്നു.
      ഇതു അറിയിച്ചുള്ള ഔദ്യോഗിക കത്ത് റിലയൻസ് ഫൗണ്ടേഷനെ പ്രതിനിധികരിച്ച റിലയൻസ് ജിയോ കേരള മേധാവി കെ സി നരേന്ദ്രൻ, റിലയൻസ് റീട്ടെയിൽ കേരള മേധാവി സി എസ് അനിൽ കുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിന്റെ സാന്നിധ്യത്തിൽ കൈമാറി. റിലയൻസ് ജിയോ പ്രിൻസിപ്പൽ കൺസൾട്ടന്റ് ജോൺ മത്തായി, പ്രിൻസിപ്പൽ സ്റ്റേറ്റ് കോർഡിനേറ്റിംഗ് ഓഫീസർ പ്രദീപ് കുമാർ, റിലയൻസ് റിടെയിൽ സ്റ്റേറ്റ് കോർഡിനേറ്റർ കെ ജി ജ്യോതിർഘോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. കൊച്ചിയിലെത്തുന്ന വാക്സിനുകൾ കേരള ആരോഗ്യവകുപ്പ് വഴി വിതരണം ചെയ്യും.

      എല്ലാ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിൽ സമയബന്ധിതമായ പിന്തുണയ്ക്ക് റിലയൻസ് ഫൗണ്ടേഷന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

      കോവിഡ്-19നെതിരായ പോരാട്ടത്തിൽ, ശ്രീമതി നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ മുൻപന്തിയിലുണ്ടായിരുന്നു. ടെസ്റ്റിംഗ് മുതൽ ഹെൽത്ത് കെയർ, മെഡിക്കൽ ഓക്സിജൻ, സൗജന്യ ഭക്ഷണം, മാസ്ക് വിതരണം തുടങ്ങിയ സംരംഭങ്ങൾ റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തുടനീളം നടത്തി വരികയാണ്.

      മിഷൻ വാക്സിൻ സുരക്ഷയുടെ ഭാഗമായി റിലയൻസ് 10 ലക്ഷത്തിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും, നൽകിയിട്ടുണ്ട്. ഇതുവരെ, യോഗ്യരായ എല്ലാ ജീവനക്കാരിലും 98 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ നൽകിയിട്ടുണ്ട്.

      കേരളത്തിലെയും രാജ്യത്തുടനീളമുള്ള ഈ ദൗത്യത്തിന്റെ വിപുലീകരണം രാജ്യത്തോടൊപ്പം നിൽക്കാനും ഏറ്റവും ആവശ്യമുള്ളവർക്ക് സേവനം ചെയ്യാനുമുള്ള പ്രതിബദ്ധതയും റിലയൻസ് ഫൗണ്ടേഷൻ നടത്തിയ 'വി കെയർ' എന്ന വാഗ്ദാനവും ശക്തിപ്പെടുത്തുന്നു.
      Published by:Chandrakanth viswanath
      First published:
      )}