നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കൊവാക്സിൻ ഒന്നാം ഡോസെടുത്തയാൾക്ക് രണ്ടാം ഡോസായി കൊവിഷീൽഡ്; കണ്ണൂരിൽ വാക്സിൻ മാറിനൽകി

    കൊവാക്സിൻ ഒന്നാം ഡോസെടുത്തയാൾക്ക് രണ്ടാം ഡോസായി കൊവിഷീൽഡ്; കണ്ണൂരിൽ വാക്സിൻ മാറിനൽകി

    കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രണ്ടാം ഡോസെടുക്കാൻ വന്ന 50 വയസുകാരന് വാക്സിൻ മാറി നൽകിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് വാക്സിൻ നൽകിയതിൽ അനാസ്ഥ റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്തയാൾക്ക് രണ്ടാം ഡോസായി കൊവിഷീൽഡ് എടുത്തതാണ് വിവാദമായിരിക്കുന്നത്. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രണ്ടാം ഡോസെടുക്കാൻ വന്ന 50 വയസുകാരന് വാക്സിൻ മാറി നൽകിയത്. ഇതേത്തുടർന്ന് വാക്സിൻ കുത്തിവെയ്പ്പെടുത്തയാൾ പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

      പരാതി ലഭിച്ചതോടെ ഉടനടി ജില്ലാ മെഡിക്കൽ ഓഫീസർ വിഷയത്തിൽ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചു. അതിനിടെ രണ്ടു വ്യത്യസ്ത വാക്സിൻ സ്വീകരിച്ചയാളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇയാളുടെ ശരീരത്തിലെ ആന്‍റി ബോഡി പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മൂന്നാം ഡോസ് നൽകുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

      നേരത്തെ കോവിഡ് വാക്സിൻ കുത്തിവെപ്പിൽ ഗുരുതര വീഴ്ച ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കരുവാറ്റയിൽ 65 കാരന് രണ്ടാം ഡോസ് വാക്സിൻ മിനുറ്റുകളടെ വ്യത്യാസത്തിൽ  രണ്ട് തവണ കുത്തിവെച്ചു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അശ്രദ്ധ ഉണ്ടായ കാര്യം  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു.

      ഹരിപ്പാട്, കരുവാറ്റ ഇടയിലിൽ പറമ്പിൻ ഭാസ്കരനെയാണ്  മിനിട്ടുകളടെ വ്യത്യാസത്തിൽ  രണ്ടു തവണ  വാക്സിൻ കുത്തിവെച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭാസ്കരൻ  കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോവിഷീൽഡിൻ്റെ സെക്കൻ ഡോസ് വാക്സിൻ സ്വീകരിച്ചു. പിന്നീട് തൊട്ടടുത്ത മുറിയിലേക്ക് അയച്ചു. രേഖകൾ പോലും പരിശോധിക്കാതെ ഒരു ഡോസ് കോവി ഷീൽഡ് കൂടി ആരോഗ്യ പ്രവർത്തക ഭാസ്കരനിൽ കുത്തിവെക്കുകയായിരുന്നുവെന്ന് ഭാര്യ പൊന്നമ്മ പറഞ്ഞു.


       എത്ര കുത്തിവെപ്പുകൾ ഉണ്ട് എന്നതിനെ സംബന്ധിച്ച്  ഭാസ്കരന് അറിവുണ്ടായിരുന്നില്ല. പൊന്നമ്മ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയപ്പോൾ നീ രണ്ടാമത്തേത് എടുക്കുന്നില്ലേയെന്ന് ഭാസ്കരൻ ചോദിച്ചു. ഇതോടെയാണ് രണ്ട് കുത്തിവെപ്പുകളാണ് ഭാസ്കരന് കിട്ടിയതെന്ന് അറിഞ്ഞത്. രണ്ട് തവണയും കുത്തിവെച്ചത് കോവി ഷീൽഡിൻ്റെ സെക്കൻ ഡോസ് ആയിരുന്നു. തുടർന്ന് പൊന്നമ്മ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചു. വീട്ടിലേക്ക് മടങ്ങി നിരീക്ഷണത്തിലിരിക്കാനായിരുന്നു നിർദ്ദേശം.

      Also Read- ഗർഭിണികൾക്ക് കോവിഡ് വാക്സിന്‍; പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

      വൈകിട്ട് മൂത്രതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബി പി ഉയർന്ന് തന്നെ നിൽക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ റഫർ ചെയ്തെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.

      രണ്ട് ഡോസ് വാക്സിൻ തെറ്റായി കുത്തിവെച്ചതായി  ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചു. ഭാസ്കരൻ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്ന് ആലപ്പുഴ ഡിഎം ഒ ഡോക്ടർ അനിതാകുമാരി പറഞ്ഞു. അതേസമയം ഭാസ്കകരൻ്റെ അശ്രദ്ധ മൂലമാണ് തെറ്റായ കുത്തിവെപ്പ് നടന്നതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വാദം. രണ്ടാമതും മരുന്ന് കുത്തിവെക്കുമ്പോൾ ഭാസ്കരൻ ആദ്യം കുത്തിവെപ്പ് എടുത്ത കാര്യം പറഞ്ഞിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം.

      Published by:Anuraj GR
      First published:
      )}