കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ ചാടിപ്പോയി; ചാടിപ്പോയവരിൽ പോക്സോ കേസ് പ്രതിയും

രാത്രി 8 മണിയോടെയാണ് ക്വറന്റീൻ കേന്ദ്രത്തിലെ ജനൽ ചില്ല് തകർത്ത് പ്രതികൾ രക്ഷപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: June 9, 2020, 11:16 PM IST
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ ചാടിപ്പോയി; ചാടിപ്പോയവരിൽ പോക്സോ കേസ് പ്രതിയും
News18 Malayalam
  • Share this:
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന രണ്ട് പ്രതികൾ ചാടിപ്പോയി. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും കവർച്ച കേസ് പ്രതിയായ റംസാനുമാണ് രക്ഷപ്പെട്ടത്. തോട്ടടയിലെ ഗവ.പോളിടെക്നിക്ക് ഹോസ്റ്റലിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്.

ആറളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് മണിക്കുട്ടൻ. വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസ് പ്രതി റംസാൻ.

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

രാത്രി 8 മണിയോടെയാണ് ജനൽ ചില്ല് തകർത്ത് പ്രതികൾ രക്ഷപ്പെട്ടത്. മണിക്കുട്ടൻ ശനിയാഴ്ചയുമാണ് ക്വറന്റീൻ കേന്ദ്രത്തിൽ എത്തിയത്. കാസർകോട് സ്വദേശിയായ റംസാൻ ഇന്നലെയാണ് എത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് പ്രതികൾ കടന്ന് കളഞ്ഞ്. പോലീസ് പരിസര പ്രദേശങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

First published: June 9, 2020, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading