നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൊറോണ വൈറസിനെ ആയിരം ഇരട്ടിയിൽ നിർവീര്യമാക്കുന്ന ആന്‍റിബോഡി; പ്രതീക്ഷയേകി പുതിയ ഗവേഷണം

  Covid 19 | കൊറോണ വൈറസിനെ ആയിരം ഇരട്ടിയിൽ നിർവീര്യമാക്കുന്ന ആന്‍റിബോഡി; പ്രതീക്ഷയേകി പുതിയ ഗവേഷണം

  “ഈ ആന്റിബോഡികൾ കൊറോണയുടെ ആൽഫ, ബീറ്റ, ഡെൽറ്റ, ഗാമ എന്നിവയുൾപ്പെടെയുള്ള അതിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ അങ്ങേയറ്റം സ്ഥിരതയോടെയും മികച്ച ഫലപ്രാപ്തിയോടെയും പ്രവർത്തിക്കുന്നു,”

   പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:
   ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിക്കെതിരെ പ്രതീക്ഷയേകുന്ന കണ്ടെത്തലുമായി ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടുത്തെ ഗവേഷകർ വികസിപ്പിച്ചെടുത്ത ആന്‍റിബോഡിക്ക് ആയിരം ഇരട്ടിയിൽ നോവെൽ കൊറോണ വൈറസിനെ നിർവീര്യമാക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന സസ്തനികളായ അൽപാകസിന്റെ രക്തത്തിൽ നിന്നാണ് ആന്റിബോഡികൾ വികസിപ്പിച്ചത്. അവ 'വളരെ ശക്തവും സുസ്ഥിരവുമാണ്' ഗവേഷകർ അഭിപ്രായപ്പെട്ടു.

   പഠനത്തിനായി, കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീൻ മൂന്ന് അൽപാക്കകളിൽ കുത്തിവെച്ചു. വളരെ വേഗം ഈ മൂന്നു മൃഗങ്ങളും ആന്റിബോഡികൾ ഉത്പാദിപ്പിച്ചു. അതിനുശേഷം ശാസ്ത്രജ്ഞർ അവയിൽ നിന്ന് രക്തത്തിന്റെ ഒരു ചെറിയ സാമ്പിൾ പുറത്തെടുത്തു. പിന്നീട് അതിൽനിന്ന് ആന്‍റിബോഡികൾ വേർതിരിച്ചെടുക്കാൻ ബാക്ടീരിയോഫേഗസുകൾ (ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകൾ) ഉപയോഗിച്ചു. ഇവ പിന്നീട് നോവെൽ കൊറോണ വൈറസിനെതിരെയുള്ള പരീക്ഷിച്ചു. തുടർച്ചയായി നിരീക്ഷിച്ചതിൽനിന്നാണ് ഈ ആന്‍റിബോഡിക്ക് ആയിരം ഇരട്ടിയിൽ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന് വ്യക്തമായത്.

   “ഈ ആന്റിബോഡികൾ കൊറോണയുടെ ആൽഫ, ബീറ്റ, ഡെൽറ്റ, ഗാമ എന്നിവയുൾപ്പെടെയുള്ള അതിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ അങ്ങേയറ്റം സ്ഥിരതയോടെയും മികച്ച ഫലപ്രാപ്തിയോടെയും പ്രവർത്തിക്കുന്നു,” എം‌പി‌ഐ ഫോർ ബയോഫിസിക്കൽ കെമിസ്ട്രി ഡയറക്ടർ ഡിർക്ക് ഗോർലിച്ച് പറഞ്ഞു. നാനോബോഡികൾ എന്നും അറിയപ്പെടുന്ന ഈ മിനി ആന്റിബോഡികൾ നിലവിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി തയ്യാറാക്കുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

   Also Read- Covid 19 | ഇന്ത്യയിൽ രണ്ട് ഡോക്ടർമാർക്ക് മൂന്നു തവണ കോവിഡ് പിടിപെട്ടു; വിശദ പരിശോധനയ്ക്ക് സ്രവം അയച്ചു

   വൈറസിനെ നിർവീര്യമാക്കുന്നതിന് മുമ്പ് വികസിപ്പിച്ച ആന്റിബോഡികളേക്കാൾ 1000 മടങ്ങ് മികച്ചതാണ് ഈ നാനോബോഡികൾ എന്ന് ഇഎം‌ബി‌ഒ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ നാനോബോഡികൾ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാമെന്നും വലിയ അളവിൽ കോവിഡ് -19 ചികിത്സയ്ക്കുള്ള ആഗോള ആവശ്യത്തിന് പരിഹാരമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

   എം‌പി‌ഐ പോലെ ഒരു ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ടായ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗോയിറ്റിംഗെൻ (യു‌എം‌ജി) യിലെ ശാസ്ത്രജ്ഞരുടെ പങ്കാളിത്തവും ഗവേഷണത്തിന് നിർണായകമായി. നാനോബോഡികൾക്ക് അവയുടെ പ്രവർത്തനങ്ങളോ സംയോജനങ്ങളോ നഷ്ടപ്പെടാതെ 95 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ അതിജീവിക്കാൻ കഴിയും. ഫലപ്രദമായി അവ മനുഷ്യ ശരീരത്തിൽ വളരെക്കാലം സജീവമായി തുടരാം, 'യു‌എം‌ജിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ ഓങ്കോളജി ഡയറക്ടർ മത്തിയാസ് ഡോബ്ലെസ്റ്റൈൻ പറഞ്ഞു.

   രോഗകാരികൾക്കെതിരെ പോരാടുന്നതിന് ആന്റിബോഡികൾ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ഇവ വ്യാവസായികമായി ഉൽ‌പാദിപ്പിക്കുകയും ഗുരുതരമായ രോഗികൾക്ക് ചികിത്സയുടെ ഭാഗമായി നൽകുകയും ചെയ്യും. ആന്റിബോഡികൾ ഒരു മരുന്ന് പോലെ പ്രവർത്തിക്കുന്നു, ലക്ഷണങ്ങളെ ലഘൂകരിക്കുന്നു, രോഗമുക്തി നേടാനുള്ള കാലയളവ് ഗണ്യമായി കുറയ്ക്കുന്നു.
   Published by:Anuraj GR
   First published: