കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും; 12 ഇടത്ത് സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും

പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.

News18 Malayalam

News18 Malayalam

  • Share this:
മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്.

പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച നിലനില്‍ക്കും.  ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാലും രോഗ വ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍
മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.

കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി - വാര്‍ഡ് 28കോട്ടക്കല്‍ - 3, 30 വാര്‍ഡുകള്‍മലപ്പുറം - ഒമ്പത്, 29, 32 വാര്‍ഡുകള്‍മഞ്ചേരി - 10, 11, 12, 16, 31, 42, 48 വാര്‍ഡുകള്‍നിലമ്പൂര്‍ - ഒന്ന്, ഏഴ്, ഒമ്പത്, 17, 21, 26, 28 വാര്‍ഡുകള്‍പെരിന്തല്‍മണ്ണ - ആറ്, എട്ട്, ഒമ്പത്, 11, 16, 17, 19, 20, 22, 23, 24, 25, 26, 28 വാര്‍ഡുകള്‍പൊന്നാനി - 17, 25, 33 വാര്‍ഡുകള്‍തിരൂര്‍ - ആറ്, ഏഴ്, 16 വാര്‍ഡുകള്‍വളാഞ്ചേരി - 11, 25 വാര്‍ഡുകള്‍
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ  8 ല്‍ കുറവുള്ളതും എന്നാല്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 20 ല്‍ കൂടുതലുള്ള പഞ്ചായത്ത് വാര്‍ഡുകളുടെ വിവരങ്ങള്‍ ഇപ്രകാരം

പഞ്ചായത്ത് വാർഡുകൾ
ആലംകോട് 1,132 അമരമ്പലം 193 ആനക്കയം 14,15,234 അങ്ങാടിപ്പുറം  11,14,15,17,18,21
5 അരീക്കോട് 176 ആതവനാട് 9,197 ചാലിയാർ 8
8 ചുങ്കത്തറ 2,4,5,69 എടക്കര 2,4,6,8,12,1310 എടപ്പാൾ  7, 17
11 എടയൂർ  3,4,13,1812 ഇരിമ്പിളിയം 513 കാളികാവ് 15,18,19
14 കരുളായി1415 കരുവാരകുണ്ട് 2,3,5,9,15,18,19,20,2116 കാവനൂർ  2
17 കോഡൂർ  4,10,1918 കൂട്ടിലങ്ങാടി  6,1919 കുറുവ  3,19
20 മക്കരപ്പരമ്പ 821 മമ്പാട് 1,9,16,1922 മംഗലം 1023 മാറാക്കര 8
24 മാറഞ്ചേരി 1,5,13,1425 മൂർക്കനാട് 1,3,9,11,12,18,26 മൊറയൂർ 8,12,1527 ഒതുക്കുങ്ങൽ 1,9,1928 പെരുമ്പടപ്പ് 1,6,7
29 പൊന്മള 11,1730 പോത്തുകല്ലു 2,6,10,1131 പുലാമന്തോൾ 6, 7,11,18,2032 പുളിക്കൽ 10,1233 തലക്കാട് 2,5,7,10,12,13
34 താനാളൂർ 2,11,2335 താഴേക്കോട് 1,3,4,6,8,9,12,13,14,15,17,18,19,2036 തിരുന്നാവായ 1637 തുവ്വൂർ 1438 ഊർങ്ങാട്ടിരി 17,20
39 വാഴക്കാട് 8 , 1140 വാഴയൂർ 1041 വഴിക്കടവ്  1,6,11,12,14,19,22
42 വെട്ടത്തൂർ 5,43, വെട്ടം 4,9,10, 44, വണ്ടൂർ 5,6,8,19,23

മലപ്പുറം ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു.
ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി 12 സ്ഥിരം മെഗാവാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ഈ കേന്ദ്രങ്ങളില്‍ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും 50 ശതമാനം നേരിട്ടെത്തിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയുമാകും വാക്‌സിന്‍ നല്‍കുക. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്ന് കൊണ്ടിരിക്കുന്ന 117 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും മൂന്ന് സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു പുറമെയാണ് 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ മഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യ വകുപ്പ് നിയോഗിക്കും.മലപ്പുറം കോട്ടപ്പടിയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യ ഘട്ടത്തില്‍ വ്യാഴാഴ്ച വാക്‌സിന്‍ വിതരണമുണ്ടാകുക. 2,000 പേര്‍ക്കാണ് ആദ്യ ദിവസം വാക്‌സിന്‍ നല്‍കുന്നത്. ഇതില്‍ 1000 പേര്‍ക്ക് ഓന്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചുവടെ
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പടി, മലപ്പുറംടൗണ്‍ ഹാള്‍ മഞ്ചേരിവാഗണ്‍ ട്രാജഡി ഹാള്‍ തിരൂര്‍മേലങ്ങാടി ഹൈസ്‌ക്കൂള്‍ കൊണ്ടോട്ടിസി.വി ഓഡിറ്റോറിയം ഇന്ത്യനൂര്‍, കോട്ടക്കല്‍വ്യാപാര ഭവന്‍ നിലമ്പൂര്‍മൂസക്കുട്ടി ബസ്സ്റ്റാന്‍ഡ് പെരിന്തല്‍മണ്ണസൂപ്പിക്കുട്ടി സ്‌കൂള്‍ നെടുവഷാദി മഹല്‍ ഓഡിറ്റോറിയം പൊന്നാനിപീവീസ് ഓഡിറ്റോറിയം താനൂര്‍പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടിഎ.എം.എല്‍.പി സ്‌കൂള്‍ തൊഴുവാനൂര്‍, കാവുംപുറം
Published by:Jayesh Krishnan
First published:
)}