• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ- പൂർണരൂപം

ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ- പൂർണരൂപം

Revised Guidelines for Lock Down | കോവിഡ് 19 ന്റെ വ്യാപനം കൂടുതൽ മന്ദഗതിയിലാക്കുക, അതേസമയം തന്നെ കർഷകർക്കും തൊഴിലാളികൾക്കും ദൈനംദിന വേതനക്കാർക്കും ആശ്വാസം നൽകുക എന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

 • Share this:
  ന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ക്ഡൌൺ മെയ് മൂന്നുവരെ നീട്ടുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. അതേസമയം രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ 2020 ഏപ്രിൽ 20 മുതൽ തിരഞ്ഞെടുത്തതും ആവശ്യമുള്ളതുമായ പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൌൺ സംബന്ധിച്ച പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിലെ ലോക്ക്ഡൌണിലൂടെ കൈവരിച്ച നേട്ടങ്ങൾ ഏകീകരിക്കുകയും അവർ നിലനിർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങളുമാകും രണ്ടാം ഘട്ടത്തിൽ ഉണ്ടാകുക. കോവിഡ് 19 ന്റെ വ്യാപനം കൂടുതൽ മന്ദഗതിയിലാക്കുക, അതേസമയം തന്നെ കർഷകർക്കും തൊഴിലാളികൾക്കും ദൈനംദിന വേതനക്കാർക്കും ആശ്വാസം നൽകുക എന്നതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യം.

  വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്‍റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം. എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.

  ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും നിർബന്ധമായും വീട്ടിൽ നിർമ്മിച്ച മുഖാവരണങ്ങൾ ധരിക്കുകയും. നല്ലരീതിയിലുള്ള ശുചിത്വവും ആരോഗ്യ പരിപാലനത്തിനായി സാനിറ്റൈസറുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശീലമാക്കണം. ഓഫീസുകളിലെ ഷിഫ്റ്റുകൾ, അക്സസ് കൺട്രോൾ എന്നിവ ഒഴിവാക്കണം. കൂടാതെ പനിപരിശോധനിയ്ക്കുള്ള തെർമൽ സ്ക്രീനിങ് നിർബന്ധമാക്കണം. പൊതുസ്ഥലത്ത് തുപ്പുന്നതിന് കനത്ത പിഴയീടാക്കുന്ന നടപടികൾ ഉണ്ടാകും.

  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHF & W) പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം 2020 ഏപ്രിൽ‌ 20 വരെ സംസ്ഥാനങ്ങൾ‌ / കേന്ദ്രഭരണപ്രദേശങ്ങൾ‌ / ജില്ലാ ഭരണകൂടങ്ങൾ എന്നിവ‌ നിർ‌ണ്ണയിച്ചിട്ടുള്ള നിയന്ത്രണ മേഖലകൾ‌ക്കുള്ളിൽ‌ അവശ്യസേവനങ്ങൾക്കായുള്ള യാത്രകൾ മാത്രമെ അനുവദിക്കു. അതായത്, ആരോഗ്യപ്രവർത്തകർക്കും ക്രമസമാധാപാലകർക്കും മറ്റ് അവശ്യ സർക്കാർ വകുപ്പ് ജീവനക്കാർക്കുമായിരിക്കും അനുമതി.

  കോവിഡ് 19 കേസുകളുടെ എണ്ണം വളരെ വേഗത്തിലായതോ കേസുകളുടെ വേഗത്തിലുള്ള വളർച്ചയോ ഉള്ള ഹോട്ട്‌സ്പോട്ട് ജില്ലകളിൽ വളരെ ശക്തമായ നിയന്ത്രണ നടപടികൾ നടപ്പിലാക്കും. നിയന്ത്രിതമേഖലകൾ നിർവചിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.
  You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
  ഏപ്രിൽ 20 മുതൽ കാർഷികവും അനുബന്ധവുമായ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഉറപ്പാക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പരമാവധി കാര്യക്ഷമത കൈവരിക്കണം. ദൈനംദിന വേതനക്കാർക്കും മറ്റ് തൊഴിലാളികൾക്കും ജോലി ഉറപ്പാക്കും. തിരഞ്ഞെടുത്ത വ്യാവസായിക പ്രവർത്തനങ്ങൾ മതിയായ സുരക്ഷയോടും നിർബന്ധിത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകളും (എസ്ഒപി) പ്രകാരം പുനരാരംഭിക്കാൻ അനുവദിക്കും. കോവിഡ് 19 വ്യാപനം തടയുന്നതിനായി കർക്കശ നടപടികളുണ്ടാകും. ഇതിനായി സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നതിനെതിരെ ദേശീയ ദുരന്തനിവാരണ ആക്ട് 2005 പ്രകാരമുള്ള പിഴയും ശിക്ഷാനടപടികുളും ജില്ലാ മജിസ്‌ട്രേറ്റിന് സ്വീകരിക്കാം.

  സേവനമേഖലയെ സംബന്ധിച്ച് വിഷമകരവും രാജ്യത്തിന്റെ വളർച്ചയ്ക്ക് വളരയേറെ പ്രധാനപ്പെട്ടതുമാണ് ഡിജിറ്റൽ ഇക്കോണമി. അതനുസരിച്ച്, ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ, ഐടി പ്രവർത്തനങ്ങൾ, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അധ്യാപനം, വിദൂരപഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമായ പ്രവർത്തനങ്ങളാണ്.

  പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ആരോഗ്യസേവന മേഖലയും സാമൂഹ്യമേഖലയും യാതൊരു തടസവുമില്ലാതെ പ്രവർത്തനക്ഷമമായി തുടരാവുന്നതാണ്. അവശ്യവസ്തുക്കളുടെ വിതരണശ്യംഖലയ്ക്കും യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കാവുന്നതാണ്. നിശ്ചയിച്ചിട്ടുള്ള അത്രയും ഉദ്യോഗസ്ഥരുമായി സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകളും യാതൊരു തടസവുമില്ലാതെ തുറന്നു പ്രവർത്തിക്കേണ്ടതാണ്.


  ചുരുക്കത്തിൽ, പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഗ്രാമീണ, കാർഷികവികസന, തൊഴിൽ എന്നീ മേഖലകളുടെ പ്രവർത്തനമാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കണം.

  ഇന്ന് രാവിലെ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ സുഗമവും ഫലപ്രദവുമായി നടപ്പാക്കുന്നതിന് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരും പങ്കെടുത്തു.

  എല്ലാ കളക്ടർമാരും, മുൻസിപ്പൽ കമ്മിഷണർമാർ, സിവിൽ സർജൻമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

  ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ ഇങ്ങനെ....

  റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

  പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ട്ര​ഷ​റി പേ​യ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈസേ​ഴ്‌​സ് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ്. പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍

  പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ളും അ​തോ​റി​റ്റി​കളും.

  പ്രി​ന്‍റ്, ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ​ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വു​ക​ള്‍ തു​ട​രും.

  റേ​ഷ​ന്‍, പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍, മ​ത്സ്യ​മാം​സം എ​ന്നീ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വ് തു​ട​രും. ഹോം​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

  മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം.

  സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്.

  തേയി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ 50 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രമെ പാടുള്ളൂ.

  അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് അ​നു​വ​ദി​ക്കും. റെ​യി​ല്‍​വേ മു​ഖേ​ന​യു​ള്ള ച​ര​ക്ക് നീ​ക്കം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്ക് നീ​ക്കം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്ക് നീ​ക്കം.

  ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി.

  ഇളവുകൾ ഇല്ലാത്തതും നിയന്ത്രണങ്ങൾ തുടരുന്നതും

  വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധനം മെയ് മൂന്നു വരെ തുടരും.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്‍റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം.

  എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.

  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHF & W) പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം ഇളവുകൾ അനുവദിക്കുന്ന 2020 ഏപ്രിൽ‌ 20 മുതലും സംസ്ഥാനങ്ങൾ‌ / കേന്ദ്രഭരണപ്രദേശങ്ങൾ‌ / ജില്ലാ ഭരണകൂടങ്ങൾ എന്നിവ‌ നിർ‌ണ്ണയിച്ചിട്ടുള്ള നിയന്ത്രണ മേഖലകൾ‌ക്കുള്ളിൽ‌ അവശ്യസേവനങ്ങൾക്കായുള്ള യാത്രകൾ മാത്രമെ അനുവദിക്കു.  അതായത്, ആരോഗ്യപ്രവർത്തകർക്കും ക്രമസമാധാപാലകർക്കും മറ്റ് അവശ്യ സർക്കാർ വകുപ്പ് ജീവനക്കാർക്കുമായിരിക്കും അനുമതി. ഈ മേഖലകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര അനുവദിക്കുകയില്ല.

  കോവിഡ് 19 കേസുകളുടെ എണ്ണം വളരെ വേഗത്തിലായതോ കേസുകളുടെ വേഗത്തിലുള്ള വളർച്ചയോ ഉള്ള ഹോട്ട്‌സ്പോട്ട് ജില്ലകളിൽ വളരെ ശക്തമായ നിയന്ത്രണ നടപടികൾ തുടരും. നിയന്ത്രിതമേഖലകൾ നിർവചിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.
  Published by:Anuraj GR
  First published: