HOME » NEWS » Corona » REVISED COVID 19 TREATMENT GUIDELINES IN THE STATE

Covid 19 | സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പരിഷ്‌കരിച്ചു

ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

News18 Malayalam | news18-malayalam
Updated: May 9, 2021, 2:50 PM IST
Covid 19 | സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പരിഷ്‌കരിച്ചു
News18 Malayalam
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പരിഷ്‌കരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഫീവര്‍ ക്ലിനിക്കുകള്‍ കോവിഡ് ക്ലിനിക് ആക്കും. കോവിഡ് ഇതര ചികിത്സ അടിയന്തര ഘട്ടങ്ങളില്‍ മാത്രമായിരിക്കും ഉണ്ടാവുക.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒപി ആരംഭിക്കണം. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കും. ഈമാസം 31 വരെ കോവിഡ് ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read- 'സ്വന്തം വിസർജ്യത്തിനുമേൽ 2 ദിവസം; രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം'; ഡൽഹിയിലെ ആശുപത്രി ദിനങ്ങളെ കുറിച്ച് ഒരു കുറിപ്പ്

അതേസമയം തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടെയും കിടക്കകളുടെയും ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ ഉത്തരവാദിത്തം.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളില്‍ പകുതി എണ്ണം കെഎഎസ്പി പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രോഗികള്‍ക്കു മാറ്റിവയ്ക്കണം. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ കര്‍ശനമായി ഉറപ്പാക്കും.

Also Read-മലപ്പുറത്ത് കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീര്‍ത്തും സുതാര്യമാക്കണം. ആളുകള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയും ഇവര്‍ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഓക്സിജന്‍ ആവശ്യകതയുണ്ടായാല്‍ ജില്ലാ ഓക്സിജന്‍ വാര്‍ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ലൈന്‍ ഉറപ്പാക്കും.

കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ ആശുപത്രികളിലെ കോവിഡ് ചികിത്സ കൈകാര്യം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Published by: Jayesh Krishnan
First published: May 9, 2021, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories