നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • RT-PCR | സർക്കാർ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

  RT-PCR | സർക്കാർ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

  ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതു കൊണ്ട് മാത്രമാണ് സർക്കാർ ആർ ടി പി സി ആർ നിരക്ക് കുറയ്ക്കാൻ തയ്യാറായത്

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: കേരളത്തിലെ ആർ ടി പി സി ആർ ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യ ലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാ​ഗമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സർക്കാരായിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

   ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതു കൊണ്ട് മാത്രമാണ് സർക്കാർ ആർ ടി പി സി ആർ നിരക്ക് കുറയ്ക്കാൻ തയ്യാറായത്. എന്നാൽ കുറച്ച നിരക്ക് നിലവിൽ വന്നിട്ടും ആദ്യത്തെ നിരക്കിൽ തന്നെ ടെസ്റ്റ് നടത്താനുള്ള ധാർഷ്ട്യം കാണിക്കുകയാണ് സ്വകാര്യലാബുകൾ. നിരക്ക് കുറയ്ക്കാത്ത ലാബുകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുതലാളിമാരുടെ ഇം​ഗിതത്തിന് വഴങ്ങുന്നതിൽ നിന്നും പിണറായി സർക്കാർ പിൻമാറണം. ഇല്ലെങ്കിൽ ശക്തമായ സമരങ്ങൾ നടത്താൻ ബി ജെ പി നിർബന്ധിതമാവുമെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

   സ്വകാര്യ ലാബുകൾ തുറക്കണം; കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി: എറണാകുളം ജില്ലാ കളക്ടർ

   ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

   അതേസമയം ഏപ്രിൽ 29നാണ് സംസ്ഥാനത്ത് സ്വകാര്യ ലാബകളിലെ കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചത്. 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്ര കെ കെ ശൈലജ അറിയിച്ചു. ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

   ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മാത്രമായിരിക്കും ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ കഴിയൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത് .
   Published by:Anuraj GR
   First published:
   )}