HOME » NEWS » Corona » RT PCR TESTING WILL BE INCREASE IN THE STATE TESTS CAN BE MADE AT AIRPORTS FOR RS 448 RV TV UMB

സംസ്ഥാനത്ത് ആർടി-പിസിആർ പരിശോധന വർധിപ്പിക്കും; എയർപോർട്ടുകളിൽ 448 രൂപയ്ക്ക് പരിശോധന നടത്താം

സ്വകാര്യ ഏജൻസിയുമായി സർക്കാർ കരാർ ഒപ്പിട്ടു.

News18 Malayalam | news18-malayalam
Updated: February 26, 2021, 1:22 PM IST
സംസ്ഥാനത്ത് ആർടി-പിസിആർ പരിശോധന വർധിപ്പിക്കും; എയർപോർട്ടുകളിൽ 448 രൂപയ്ക്ക് പരിശോധന നടത്താം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവി‍ഡ് ആർ ടി- പി സി ആർ പരിശോധന വിപുലമാക്കാൻ സർക്കാർ തീരുമാനം. ഔട്ട് സോഴ്സ്മാതൃകയിൽ സ്വകാര്യ മൊബൈൽ ലാബുകളിൽ ആർ ടി- പി സി ആർ പരിശോധനക്ക് സൗകര്യമൊരുക്കും. ജില്ലാഭരണകൂടം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തിച്ച് പരിശോധന ‌നടത്തുക. പരിശോധന ഫലം 24 മണിക്കൂറിൽ ലഭ്യമാക്കും. ആർ ടി- പി സി ആർ പരിശോധന എണ്ണം കൂട്ടുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതിനുള്ള ലാബ് സൗകര്യങ്ങൾ സംസ്ഥാനത്ത് കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ തീരുമാനം.

Also Read- കണ്ണട വയ്ക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്

ഔട്ട് സോഴ്സ് മാതൃകയിൽ സ്വകാര്യ മൊബൈൽ ലാബുകളിൽ ആർ ടി- പി സി ആർ പരിശോധനക്ക് സൗകര്യമൊരുക്കും. സാമ്പിൾ ശേഖരിച്ച ശേഷം ആർ ടി - പി സി ആർ പരിശോധന ഫലം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. ഇതിനായി സ്വകാര്യ ഏജൻസിക്ക് ടെൻഡർ നൽകി. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യച്ചില്ലെങ്കിൽ ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. ‌

Also Read- കൊറോണ വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്ന് തന്നെയെന്ന് ജർമ്മൻ ശാസ്ത്രജ്ഞൻ

മൊബൈൽ ലാബ് എത്തിക്കേണ്ട സ്ഥലങ്ങൾ ജില്ല ഭരണകൂടം തീരുമാനിക്കും. മൂന്ന് മാസത്തേയ്ക്കാണ് കരാർ. മൊബൈൽ ലാബ് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി. 448 രൂപക്ക് ആർ ടി- പി സി ആർ പരിശോധന നടത്താനാണ് കരാർ. ജില്ലയിൽ എയർപോർട്ട് ഉണ്ടെങ്കിൽ അന്താരാഷ്ട്ര യാത്രക്കാർക്കും ഇതേ നിരക്കിൽ പരിശോധന നടത്തും.

Also Read- കോവിഡ് വ്യാപനം: കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്രം

പരിശോധന സംവിധാനം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇത് പരിശോധിക്കാൻ പ്രത്യേക ടീമിനെയും നിയോഗിക്കും. മൊബൈൽ ആർ ടി- പി സി ആർ ലാബുകൾ വരുന്നതോടെ സ്വകാര്യ ലാബുകളുടെ ചൂഷണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

Also Read- ഏതൊക്കെ സംസ്ഥാനങ്ങളാണ് കേരളത്തിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്?

നിലവിൽ 1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ആർ ടി- പി സി ആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. സർക്കാർ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെങ്കിലും ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂല വിധി ലഭിച്ചതോടെ സ്വകാര്യ ലാബുകൾ വീണ്ടും നിരക്ക് കൂട്ടി. ഈ സാഹചര്യത്തിലാണ് മെഡിക്കൽ സർവീസ് കോർപറേഷൻ ബദൽ ക്രമീകരണം ആലോചിച്ചത്.
Published by: Rajesh V
First published: February 26, 2021, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories