HOME » NEWS » Corona » RTPCR TEST ONLY FOR THOSE SUSPECTED OF HAVING THE DISEASE IF THE ANTIGEN TEST IS NEGATIVE SAYS CHIEF MINISTER PINARAYI VIJAYAN

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 12, 2021, 7:44 PM IST
ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന; മുഖ്യമന്ത്രി പിണറായി വിജയന്‍
COVID 19
  • Share this:
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവായാല്‍ രേഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ അതിതീവ്ര ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ അടിയന്തര ഇലക്ട്രിക് സപ്ലേ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 95; രോഗം ബാധിച്ചത് 43529 പേർക്ക്

അതേസമയം സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു മുന്‍ഗണന വിഭാഗക്കാര്‍ക്ക് എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന്‍ നല്‍കുന്നത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ആദ്യ ബാച്ച് സംസ്ഥാനത്തെത്തി.

എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്സിനേഷന്‍ നടത്തുന്നത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനായി വാക്സിന്‍ ലഭ്യമല്ല. അതേസമയം 18 വയസിനു മുകളിലുള്ളവര്‍ക്കായി വാങ്ങിയ വാക്സിന്‍ അവര്‍ക്ക് ലഭ്യമാക്കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read-Covid 19 | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വ്യാപനത്തില്‍ ഉണ്ടാകുന്ന മരണനിരക്ക് പിടിച്ചു നിര്‍ത്താനായി 45 വയസിന് മുകളിലുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം. കേരളത്തിന് അര്‍ഹമായ വാക്സിന്‍ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കേരളം വിലകൊടുത്തുവാങ്ങിയ കോവാക്സിന്‍ കേരളത്തില്‍ എത്തി. 1,37,580 ഡോസ് വാക്സിന്‍ ആണ് ഹൈദരാബാദില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ കഴിഞ്ഞദിവസം എത്തിയിരുന്നു.

ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നാണ് കോ വാക്‌സിന്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന വാക്‌സിന്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മഞ്ഞുമ്മലിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് ആദ്യം മാറ്റി. പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ സെന്ററിലേക്ക് കൊണ്ടുപോയി.
Published by: Jayesh Krishnan
First published: May 12, 2021, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories