HOME » NEWS » Corona » RUSSIA APPROVES SINGLE DOSE SPUTNIK LIGHT COVID 19 VACCINE WITH 79 POINT 4 PER CENT EFFICACY

Covid Vaccine | ഒറ്റഡോസ് 'സ്പുട്‌നിക് ലൈറ്റ്' വാക്‌സിന് റഷ്യ അനുമതി നല്‍കി; 79.4 ശതമാനം ഫലപ്രാപ്തി

60ലധികം രാജ്യങ്ങളില്‍ റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: May 6, 2021, 8:37 PM IST
Covid Vaccine | ഒറ്റഡോസ് 'സ്പുട്‌നിക് ലൈറ്റ്' വാക്‌സിന് റഷ്യ അനുമതി നല്‍കി; 79.4 ശതമാനം ഫലപ്രാപ്തി
സ്പുട്‌നിക് ലൈറ്റ്
  • Share this:
മോസ്‌കോ: കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vയുടെ സിംഗിള്‍ ഡോസ് വകഭേദമായ സ്പുട്‌നിക് ലൈറ്റിന് റഷ്യ അംഗീകാരം നല്‍കി. 91.6 ശതമാനനം ഫലപ്രാപ്തിയാണ് സ്പുട്‌നിക് Vയ്ക്ക്. എന്നാല്‍ സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

2020 ഡിസംബര്‍ അഞ്ചിനും 2021 ഏപ്രില്‍ 15നും ഇടയില്‍ റഷ്യയില്‍ വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തില്‍ എത്തിയത്. 60ലധികം രാജ്യങ്ങളില്‍ റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും വാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല.

Also Read- Covid 19 | സംസ്ഥാനത്ത് 42,464 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 27.28

സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച ഗമാലേയ ഗവേഷണ സ്ഥാപവും ആര്‍ഡിഎഫും ചേര്‍ന്ന് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ റഷ്യ, യുഎഇ, ഘാന എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ നടത്തിയെന്ന് ഒരു പ്രസ്താവനയില്‍ പറയുന്നുണ്ട്.

അതേസമയം ഇന്ത്യ സ്പുട്‌നിക് വി വാക്‌സിന്‍ അംഗീകാരം നല്‍കിയിരുന്നു. വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ സ്പൂട്നിക് വി വാക്സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലേക്ക് എത്തിക്കും. 1.5 ലക്ഷം ഡോസ് വാക്സിനാണ് രണ്ടാം ബാച്ചിലുണ്ടാവുക. ഹൈദരബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിലേക്ക് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിന്‍ റഷ്യയില്‍ നിന്നെത്തിക്കും. അതേസമയം വാക്സിന്‍ ഉല്പാദനം അടുത്ത മാസം 50 ലക്ഷത്തിലേക്കും ജൂലൈയില്‍ ഒരു കോടിയിലേക്കും ഉയര്‍ത്താന്‍ റഷ്യ തീരുമാനിച്ചതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read- Covid 19 | കോവിഡ് മരുന്ന് വില്‍പ്പന രംഗത്തേക്ക് കണ്‍സ്യൂമര്‍ഫെഡും

മെയ് ഒന്നിന് 150,000 ഡോസ് സ്പൂട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം വാക്സിന് പുറമേ ഓക്സിജന്‍ ഉല്പാദന ട്രക്കുകളും റഷ്യ ഇന്ത്യയിലേക്കെത്തിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു. 200 കിടക്കകളുള്ള ആശുപത്രിക്ക് ആവശ്യമായ ഓക്സിജന്‍ ഉല്പാദിപ്പിക്കാന്‍ ട്രക്കിന് സാധിക്കും. ഇവ മണിക്കൂറില്‍ 70 കിലോഗ്രാം ഓക്സിജനും പ്രതിദിനം 50,000 ലിറ്ററും ഉല്പാദിപ്പിക്കുന്നു. 2020 ഓഗസ്റ്റ് 20 നാണ് വൈറസിനെതിരെ ആദ്യത്തെ വാക്സിന്‍ റഷ്യ നിര്‍മ്മിക്കുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിനാണ് സ്പൂട്നിക് വി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്.
Published by: Jayesh Krishnan
First published: May 6, 2021, 8:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories