HOME » NEWS » Corona » RUSSIA SENDING SECOND BATCH OF 1 5 LAKH SPUTNIK V COVID 19 VACCINES TO INDIA

Covid Vaccine | 1.5 ലക്ഷം ഡോസ് സ്പൂട്‌നിക് വാക്‌സിന്‍ കൂടി റഷ്യ ഇന്ത്യയിലേക്ക് അയക്കും

വാക്‌സിന് പുറമേ ഓക്‌സിജന്‍ ഉല്പാദന ട്രക്കുകളും റഷ്യ ഇന്ത്യയിലേക്കെത്തിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു

News18 Malayalam | news18-malayalam
Updated: May 6, 2021, 2:52 PM IST
Covid Vaccine | 1.5 ലക്ഷം ഡോസ് സ്പൂട്‌നിക് വാക്‌സിന്‍ കൂടി റഷ്യ ഇന്ത്യയിലേക്ക് അയക്കും
News18
  • Share this:
ന്യൂഡല്‍ഹി: രണ്ടു ദിവസത്തിനുള്ളില്‍ സ്പൂട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലേക്ക് എത്തിക്കും. 1.5 ലക്ഷം ഡോസ് വാക്‌സിനാണ് രണ്ടാം ബാച്ചിലുണ്ടാവുക. ഹൈദരബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിലേക്ക് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ റഷ്യയില്‍ നിന്നെത്തിക്കും. അതേസമയം വാക്‌സിന്‍ ഉല്പാദനം അടുത്ത മാസം 50 ലക്ഷത്തിലേക്കും ജൂലൈയില്‍ ഒരു കോടിയിലേക്കും ഉയര്‍ത്താന്‍ റഷ്യ തീരുമാനിച്ചതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മെയ് ഒന്നിന് 150,000 ഡോസ് സ്പൂട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം വാക്‌സിന് പുറമേ ഓക്‌സിജന്‍ ഉല്പാദന ട്രക്കുകളും റഷ്യ ഇന്ത്യയിലേക്കെത്തിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു. 200 കിടക്കകളുള്ള ആശുപത്രിക്ക് ആവശ്യമായ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ട്രക്കിന് സാധിക്കും. ഇവ മണിക്കൂറില്‍ 70 കിലോഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്ററും ഉല്പാദിപ്പിക്കുന്നു. 2020 ഓഗസ്റ്റ് 20 നാണ് വൈറസിനെതിരെ ആദ്യത്തെ വാക്‌സിന്‍ റഷ്യ നിര്‍മ്മിക്കുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സ്പൂട്‌നിക് വി.

Also Read-സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കൽ; മൂന്ന്‌ ദിവസത്തിനകം തീരുമാനമെന്ന് സർക്കാർ കോടതിയിൽ

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കര്‍ണാടക-50,112
കേരളം- 41,953
ഉത്തര്‍പ്രദേശ്-31,111
തമിഴ്‌നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. പുതിയ കോവിഡ് കേസുകളില്‍ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 353 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Also Read: കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

കഴിഞ്ഞ 24 മണിക്കൂറില്‍ 3,29,113 പേര്‍ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍ പറഞ്ഞു.
Published by: Jayesh Krishnan
First published: May 6, 2021, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories