COVID 19 | റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് രോഗം സ്ഥിരീകരിച്ചു

COVID 19 | ദിമിത്രി മെദ്‌വെദേവ് രാജിവച്ചതിനെ തുടർന്ന് ഈ വർഷമാദ്യമാണ് മിഖായിൽ മിഷുസ്തിൻ റഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

News18 Malayalam | news18-malayalam
Updated: May 1, 2020, 8:14 AM IST
COVID 19 | റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് രോഗം സ്ഥിരീകരിച്ചു
Russian Prime Minister Mikhail Mishustin
  • Share this:
മോസ്കോ: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിൻ ഐസോലേഷനിൽ. പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മിഖായിൽ തന്നെയാണ് താൻ രോഗബാധിതനാണെന്ന വിവരം അറിയിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ സെൽഫ് ഐസോലേഷനിൽ പോവുകയാണെന്നും പ്രധാനമന്ത്രിയുടെ താത്ക്കാലിക ചുമതല ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവ് നിർവഹിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ യോഗങ്ങൾ വെട്ടിക്കുറയ്ക്കുകയും പല സമ്മേളനങ്ങളും വീഡിയോ കോൺഫറൻസ് വഴി ആക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ പ്രസിഡന്റ് അടക്കമുള്ള ഉന്നതരുമായി പ്രധാനമന്ത്രി അവസാനമായി കൂടിക്കാഴ്ച നടത്തിയത് എന്നാണെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ഒരു കോർഡിനേറ്റിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]

'നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നത് ആർക്കു വേണമെങ്കിലും ഉണ്ടാകാമെന്നാണ് പ്രസിഡന്റ് വ്ളാദിമിർ പുടിൻ, പ്രധാനമന്ത്രിയുടെ രോഗത്തോട് പ്രതികരിച്ചത്... ജോലികൾ തുടരുന്നതിനും സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ സജീവമായി ഇടപെടാനും നിങ്ങൾക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു.. നിങ്ങളുടെ സാന്നിധ്യവും അഭിപ്രായവുമില്ലാതെ ഒരു തീരുമാനവും എടുക്കാനാകില്ല' എന്നായിരുന്നു സുഖാശംസ നേർന്ന് പുടിൻ പ്രതികരിച്ചത്.

ദിമിത്രി മെദ്‌വെദേവ് രാജിവച്ചതിനെ തുടർന്ന് ഈ വർഷമാദ്യമാണ് മിഖായിൽ മിഷുസ്തിൻ റഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. റഷ്യയിൽ ഒരുലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

First published: May 1, 2020, 6:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading