HOME » NEWS » Corona » RUSSIAS SPUTNIK V VACCINE WILL BE AVAILABLE IN DELHI FROM JUNE 15

Covid Vaccine | റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും

സ്വകാര്യ ആശുപത്രികളില്‍ സ്പുട്‌നിക് വാക്‌സിന് 1145 രൂപയാണ് പരമാവധി വില

News18 Malayalam | news18-malayalam
Updated: June 13, 2021, 10:00 PM IST
Covid Vaccine | റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും
News18
  • Share this:
ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമായി തുടങ്ങും. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിന്‍ ലഭ്യമാകുക. സ്വകാര്യ ആശുപത്രികളില്‍ സ്പുട്‌നിക് വാക്‌സിന് 1145 രൂപയാണ് പരമാവധി വില. ആശുപത്രി നിരക്കും നികുതിയും ഉള്‍പ്പെടെയാണ് വാക്‌സിന്റെ വില.

ഇന്ത്യയില്‍ സ്പുട്‌നിക് അഞ്ച് ഫാര്‍മ സ്ഥാപനങ്ങളാണ് നിര്‍മ്മിക്കുന്നത്. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന്‍ നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് മില്യണ്‍ ഡോസായിരുന്നു ഇന്ത്യയിലെത്തിയത്.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 206 മരണം; 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ രോഗം ബാധിച്ചവരില്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 5,805,565 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 26,35,122 പേര്‍ക്കും, കേരളത്തില്‍ 2,584,853 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 2,172,751 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 1,738,990 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read-Covid 19 | കോവിഡ് കേസുകള്‍ കുറഞ്ഞു; ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്

രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് അമേരിക്കയിലാണ്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരിച്ചു.
Published by: Jayesh Krishnan
First published: June 13, 2021, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories