ശബരിമല നട തുറക്കൽ : വ്യാഴാഴ്ച തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ശബരിമല നട തുറക്കൽ : വ്യാഴാഴ്ച തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Sabarimala Darshan | കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചിരുന്നു.
തിരുവനന്തപുരം: ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചിരുന്നു.
കോവിഡ് ബാധിച്ച ആരെങ്കിലും ശബരിമലയിൽ എത്തിയാൽ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന ആശങ്കയും കത്തിൽ തന്ത്രി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തന്ത്രിമാരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെയും ചർച്ചക്ക് വിളിച്ചത്.
ദേവസ്വം ബോർഡ് ശബരിമല വിഷയത്തിൽ തന്ത്രിമാരുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ട് പോയതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ദേവസ്വം ബോർഡിനോ തനിക്കോ തന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ല. തന്ത്രിമാരുടെ ആശങ്ക സംബന്ധിച്ച് വാർത്തകൾ വന്ന സാഹചര്യത്തിൽ വിഷയത്തിൽ വ്യാഴാഴ്ച വീണ്ടും കൂടിയാലോചന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിൻ്റെ ഭാഗമായിതന്ത്രിമാരെയും ദേവസ്വം ബോർഡ് ഭാരവാഹികളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിശ്വാസ സമൂഹത്തിൻ്റെ പേരിൽ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. ശബരിമല നട തുറന്നേ തീരുവെന്ന വാശി സർക്കാരിനില്ല. ഏതായാലും തന്ത്രിമാരുടെ അഭിപ്രായം കൂടി മാനിച്ച് കൊണ്ടാകും സർക്കാർ മുന്നോട്ട് പോകുകയെന്നും മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.