നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  COVID 19 | ശബരിമല ഉത്സവം മാറ്റിവെച്ചു

  28ന് വൈകുന്നേരമാണ് ഉത്സവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്.

  sabarimala

  sabarimala

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട: മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം - മഹോൽസവം മാറ്റിവെച്ചു.

   പ്രസ്തുത സാഹചര്യത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉൽസവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു. 28ന് വൈകുന്നേരമാണ് ഉത്സവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്.

   You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]

   തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർത്തി വെയ്ക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ലോക് ഡൗൺ വരുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കേണ്ടതില്ല എന്നതുൾപ്പെടെയുള്ള തീരുമാനം ബോർഡ് കൈക്കൊണ്ടത്.   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Joys Joy
   First published: