നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Break The Chain | സര്‍ക്കാര്‍ ഓഫീസുകളിലെ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ പ്രഹസനം മാത്രമായോ ?

  Break The Chain | സര്‍ക്കാര്‍ ഓഫീസുകളിലെ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ പ്രഹസനം മാത്രമായോ ?

  എല്ലാ മേഖലകളിലും കൈകഴുകാന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളമോ സോപ്പോ നല്‍കാതെ  പ്രഹസനമാക്കി തീര്‍ക്കുകയാണ്

  • Share this:
  കോഴിക്കോട്:  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കളക്ടറേറ്റിലെ ഹാന്‍ഡ് വാഷ് സംവിധാനങ്ങളാണ് നോക്കുകുത്തിയായി മാറിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മികച്ച മാര്‍ഗ്ഗമായത് കൊണ്ടാണ് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നത്.  ഇവിടെ കാലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സാങ്കേതികതയിലൂടെയുള്ള കൈ കഴുകുന്ന രീതിയിലായിരുന്നു ഹാന്‍ഡ് വാഷ് സംവിധാനം ഒരുക്കിയത്. പൈപ്പുകള്‍ തിരിക്കുമ്പോള്‍ വൈറസ് ബാധ ഉണ്ടാവാതിരിക്കുവാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം. ആദ്യഘട്ടത്തില്‍ ഭംഗിയായി നടന്നെങ്കിലും, ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.
  TRENDING:Covid 19| ആദ്യ 500 രോഗികൾ നാലുമാസംകൊണ്ട്; ആ ആശങ്കയും കരുതലും നാലു ദിവസം കൊണ്ട് 500 രോഗികളായപ്പോൾ നഷ്ടമായോ ? [NEWS]Rehna Fatima Video | അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]Happy Birthday Messi ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍ [NEWS]

  ദിവസവും നൂറ് കണക്കിന് ആളുകളും ജീവനക്കാരുമാണ് കളക്ടറേറ്റില്‍ വന്നുപോകുന്നത്. എന്നാലിപ്പോള്‍ വരുന്ന ആര്‍ക്കും തന്നെ ഇവ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ എത്തുന്നവര്‍ക്ക് സാനിറ്റൈസറോ കൈകഴുകാനുള്ള സംവിധാനമോ ഒരുക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുമ്പോള്‍ ഇവിടെയത് പാടെ അവഗണിച്ച മട്ടാണ്.  കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബസ്റ്റാന്‍ഡുകള്‍, പൊതു സ്ഥാപനങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുടങ്ങി എല്ലാ മേഖലകളിലും കൈകഴുകാന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത്തരത്തില്‍ വെള്ളമോ സോപ്പോ നല്‍കാതെ  പ്രഹസനമാക്കി തീര്‍ക്കുകയാണ്.


  കൊവിഡ് കേസുകള്‍ കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിലുണ്ടാവുന്ന ചെറിയ വീഴ്ച്ചകള്‍ക്ക് പോലും വലിയ വിലയാവും നല്‍കേണ്ടി വരുന്നത്.
  First published:
  )}