HOME » NEWS » Corona » SANOFI GSK SAY COVID VACCINE SHOWS POSITIVE RESULT IN EARLY TESTS AFTER SETBACK

Covid Vaccine | സനോഫി, ജിഎസ്‌കെ കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമെന്ന് പഠനം

2020ല്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ വലിയ ഫലപ്രാപ്തി കാണിച്ചിരുന്നില്ല

News18 Malayalam | news18-malayalam
Updated: May 17, 2021, 2:36 PM IST
Covid Vaccine | സനോഫി, ജിഎസ്‌കെ കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമെന്ന് പഠനം
Sanofi logo (Reuters)
  • Share this:
പാരിസ്: ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായി സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ കോവിഡിനെതിരെ ഫലപ്രദമെന്ന് പഠനം. രണ്ടാം ഘട്ട പരീക്ഷണങ്ങളിലാണ് വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദേമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ ഫലം മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് സഹായകരമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

അതേസമയം 2020ല്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ വലിയ ഫലപ്രാപ്തി കാണിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 722 വോളന്റിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്‌സിന്‍ ഫലപ്രാപ്തി കൈവരിച്ചതായി അധികൃര്‍ അറിയിച്ചു. സ്വന്തമായി വാക്‌സിനില്ലാത്ത യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഏക സ്ഥിരംഗമായിരുന്നു ഫ്രാന്‍സ്. ഇതിന് പരിഹാരം ഉണ്ടായിരിക്കുകയാണെ് ഇപ്പോള്‍.

Also Read-കോവിഡ് ചികിത്സ സൗജന്യമായി നൽകാൻ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി; ടൗൺ ഹാളിൽ സൗകര്യം ഒരുക്കും

കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ തങ്ങളുടെ വാക്‌സിന് കഴിയുമെന്ന് രണ്ടാംഘട്ട പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായി സനോഫിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ട്രിയോംഫെ പറഞ്ഞു. ആദ്യ ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ മുതിര്‍ന്നവരില്‍ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതായി കണ്ടെത്തി. ഇതോടെ ആദ്യഘട്ട പരീക്ഷണം പരാജയപ്പെട്ടു. 2021 അവസാനത്തില്‍ വാക്‌സിന്‍ തയ്യറാകുമെന്നായിരുന്നു കമ്പനി അധികൃതര്‍ അറിയിച്ചത്.

അതേമയംഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ ബി 1.617, ബി 1.1.7 കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതക്കള്‍. കോവാക്സിന്‍ ഉപയോഗിച്ചു നടത്തിയ എല്ലാ പരീക്ഷണങ്ങളിലും പ്രധാനവകഭേദങ്ങള്‍ക്കെതിരെ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 വകഭേദത്തിനെതിരെ കോവാക്സിന്‍ ഫലപ്രദമാണെന്ന് നേരത്തെ വൈറ്റ്ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു.

Also Read-പ്രതീക്ഷയുടെ വെളിച്ചം; കോവിഡ് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് അറിയാം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നതും ആശ്വാസകരമാണ്.

3,78,741 പേര്‍ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,74,390 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേര്‍ രോഗമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
Published by: Jayesh Krishnan
First published: May 17, 2021, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories