HOME » NEWS » Corona »

COVID 19 | സൗദിയിൽ 12 മരണങ്ങൾ കൂടി; 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Covid 19 | ഓരോദിവസവും ആയിരക്കണക്കിന് ആളുകൾ രോഗമുക്തി നേടുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം

News18 Malayalam | news18-malayalam
Updated: May 27, 2020, 6:48 AM IST
COVID 19 | സൗദിയിൽ 12 മരണങ്ങൾ കൂടി; 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
സൗദി അറേബ്യ
  • Share this:
റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 411 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാഷ്ട്രങ്ങളിലൊന്നായ സൗദിയിൽ ഒറ്റദിവസത്തിനിടെ 1931 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76726 ആയി.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]

ഓരോദിവസവും ആയിരക്കണക്കിന് ആളുകൾ രോഗമുക്തി നേടുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം 2782 പേർകൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 48450 ആയി. മഹാമാരി ഇപ്പോഴും തുടരുന്നുണ്ട് വൈറസും ഉണ്ട് പക്ഷെ എങ്ങനെ നിയന്ത്രിക്കണം വൈറസ് വ്യാപനം എങ്ങനെ തടയണം എന്നതിനെക്കുറിച്ച് അറിവ് വന്നതിനാൽ സ്ഥിതി മുമ്പത്തെക്കാൾ മെച്ചമാണെന്നാണ് സൗദി ആരോഗ്യമന്ത്രാലയം വക്താവ് പറയുന്നത്. റാപ്പിഡ് ടെസ്റ്റ് അടക്കം ഊർജ്ജിതമാക്കിയും മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയും രോഗത്തെ പ്രതിരോധിക്കാൻ രാജ്യം പ്രാപ്തമാണെന്നും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളിൽ രാജ്യം ഇളവ് നൽകി തുടങ്ങിയിട്ടുണ്ട്.


First published: May 27, 2020, 6:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories