Covid 19 | ഒറ്റദിവസത്തിനിടെ 4301 പോസിറ്റീവ് കേസുകൾ കൂടി; സൗദി അറേബ്യയിൽ രോഗബാധിതർ ഒന്നരലക്ഷം കടന്നു

ഒരുദിവസത്തിനിടെ 45 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1184 ആയും ഉയർന്നു.

News18 Malayalam | news18-malayalam
Updated: June 20, 2020, 6:26 AM IST
Covid 19 | ഒറ്റദിവസത്തിനിടെ 4301 പോസിറ്റീവ് കേസുകൾ കൂടി; സൗദി അറേബ്യയിൽ രോഗബാധിതർ ഒന്നരലക്ഷം കടന്നു
പ്രതീകാത്മക ചിത്രം
  • Share this:
റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4301 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 150,292 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തിനിടെ 45 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1184 ആയും ഉയർന്നു.

ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പുകൾ പ്രകാരം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 1,849 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. നിലവിൽ 95,764 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 53,344 പേരാണ് ചികിത്സയിൽ തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറയുന്നു. റിയാദിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1,091 പേർക്ക്. ഹഫൗഫിൽ ജിദ്ദയിൽ 430 പേർക്കും ജിദ്ദയിൽ 384 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]ചികിത്സയിൽ തുടരുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെയാണ് നൽകി വരുന്നതെന്ന കാര്യവും ആരോഗ്യ മന്ത്രാലയം വക്താവ് എടുത്തു പറഞ്ഞിട്ടുണ്ട്.

 
First published: June 20, 2020, 6:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading