ഇന്റർഫേസ് /വാർത്ത /Corona / Covid 19 | സൗദിയില്‍ പുതുതായി 3717 പേർക്കുകൂടി കോവിഡ്; മരണം 819 ആയി

Covid 19 | സൗദിയില്‍ പുതുതായി 3717 പേർക്കുകൂടി കോവിഡ്; മരണം 819 ആയി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സൗദിയില്‍ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച്‌ 36 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 819 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

  • Share this:

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 3717 പേർക്കുകൂടി നോവെൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 112288 ആയി. സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

സൗദിയില്‍ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച്‌ 36 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 819 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച 1615 പേര്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 77954 ആയി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 33515 പേരില്‍ 1693 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

TRENDING:COVID 19 | സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ [NEWS]2300 കിലോ വജ്രവും മുത്തുകളും; നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1350 കോടിയുടെ അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ [NEWS]Athirappilly: കെഎസ്ഇബിക്ക് നൽകിയത് അനുമതി പുതുക്കാനുള്ള എൻഒസി; ചർച്ചകൾ ദുരുദ്ദേശത്തോടെയെന്ന് മന്ത്രി എം എം മണി [NEWS]

സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടിവരുന്നു. റിയാദില്‍ 24 മണിക്കൂറിനിടെ 11 പേര്‍ മരിച്ചു. റിയാദില്‍ ഇതുവരെ മരിച്ചത്​ 68 പേരാണ്​. മരണനിരക്കില്‍ മക്കയാണ്​ മുന്നില്‍, 304. രണ്ടാമതുള്ള ജിദ്ദയിൽ 282 പേർ മരിച്ചു.

First published:

Tags: Covid in Saudi, Gulf news, Saudi arabia corona, Saudi arabia covid, കോവിഡ് 19, സൗദി അറേബ്യ