Covid 19 | സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 40 മരണം; 3989 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു

1551 പേരാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്

News18 Malayalam | news18-malayalam
Updated: June 29, 2020, 6:29 AM IST
Covid 19 | സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 40 മരണം; 3989 പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3989 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 182,493 ആയി ഉയർന്നിരിക്കുകയാണ്. രോഗബാധിതർക്കൊപ്പം രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2627 പേരാണ് രോഗമുക്തരായത്. നിലവിൽ 124,755 പേരാണ് കോവിഡ് മുക്തി നേടിയിട്ടുള്ളത്.
You may also like:4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

ഒറ്റദിവസത്തിനിടെ 40 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1551 പേരാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 56,187 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 2,277 പേരുടെ നില ഗുരുതരമാണെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.


സൗദിയിൽ കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കർഫ്യു അടക്കം പിൻവലിച്ചും ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു നൽകിയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കുകയാണ്.നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും പ്രതിരോധ മുൻകരുതലുകൾ അടക്കം സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

 
First published: June 29, 2020, 6:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading