Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 4267 പുതിയ കേസുകൾ; രോഗ്മുക്തരുടെ എണ്ണവും ഉയരുന്നു

രോഗബാധിതരുടെ എണ്ണത്തിനൊപ്പം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നതും ആശ്വാസം പകരുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: June 17, 2020, 6:39 AM IST
Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 4267 പുതിയ കേസുകൾ; രോഗ്മുക്തരുടെ എണ്ണവും ഉയരുന്നു
covid
  • Share this:
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തുടർച്ചയായി മൂന്ന് ദിവസമായി രാജ്യത്ത് ദിവസവും നാലായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട്ചെയ്യപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 4267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 136,315 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നതും ആശ്വാസം പകരുന്നുണ്ട്.
TRENDING:Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233 [NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] SHOCKING | കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു [NEWS]കഴിഞ്ഞ ദിവസം 1605 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,540. ആയി. സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 41 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 1052 ആയിരിക്കുകയാണ്.

രാജ്യത്ത് തന്നെ റിയാദിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 1629 കേസുകളും റിയാദിൽ നിന്നാണ്. ജിദ്ദയിൽ നിന്നും 477 കേസുകളും മക്കയിൽ 224 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. .
First published: June 17, 2020, 6:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading