COVID 19 | സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിലെ നമസ്കാരങ്ങൾ നിർത്തി

സൗദിയിൽ 171 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 18, 2020, 6:16 AM IST
COVID 19 | സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിലെ നമസ്കാരങ്ങൾ നിർത്തി
mecca (file photo)
  • Share this:
റിയാദ്: സൗദി അറേബ്യയിലെ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്ത് ബാങ്ക് വിളിക്കുമെന്നും വീടുകളിൽ നമസ്കരിക്കാമെന്നുമാണ് അറിയിപ്പ്.

വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ഉള്‍പ്പെടെ പള്ളികളിലെ എല്ലാ പ്രാര്‍ത്ഥനകളും നിര്‍ത്തിവെയ്ക്കാനാണ് പണ്ഡിത സഭ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമസ്കാരം ഉണ്ടാവില്ല. പള്ളികളിലെ ശുചിമുറികളും അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന സ്ഥലങ്ങളും അടച്ചുപൂട്ടാന്‍ ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

You may also like:

'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
[NEWS]


'കോവിഡ് ബാധിച്ച ഡോക്ടറുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിന് പറയാനുള്ളത്
[NEWS]


കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]

അതേസമയം മക്കയിലെയും മദീനയിലെയും ഹറമുകളില്‍ നമസ്കാരം പതിവുപോലെ നടക്കും. കൊവിഡ് വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ഒരുമിച്ചുകൂടാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണ് വിലക്ക്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 18, 2020, 6:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading